- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽതൊട്ട് അനുഗ്രഹം വാങ്ങി ശ്രീ പ്രിയൻ; അനുജന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്
അനുജൻ ശ്രീപ്രിയന്റെ വിവാഹചിത്രങ്ങൾ പങ്കുവച്ച് അവതാരകയും നടിയുമായ രഞ്ജനി ഹരിദാസ്. ബ്രീസ് ജോർജ് ആണ് ശ്രീപ്രിയന്റെ വധു. ഞായറാഴ്ച ആലപ്പുഴയിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിന്റെ വിഡിയോയും ഏതാനും ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രഞ്ജിനി ആരാധകർക്കായി പങ്കുവച്ചത്.
ഹൈന്ദവാചാര പ്രകാരമായിരുന്നു ചടങ്ങ്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ശ്രീപ്രിയന്റെ വേഷം. വെള്ള പട്ടു സാരിയാണ് ബ്രീസ് ധരിച്ചത്. പിങ്ക് ബോർഡറുള്ള നീല പട്ടുസാരിയിൽ രഞ്ജിനിയും തിളങ്ങി. ഗായിക രഞ്ജിനി ജോസ് ഉൾപ്പടെയുള്ള രഞ്ജിനിയുടെ അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.
''ഇവനെ വിവാഹം കഴിപ്പിക്കാൻ സമയമായി. പ്രിയപ്പെട്ട അനിയാ നീ തയാറാണോ? എങ്കിൽ നമുക്ക് അത് ചെയ്യാം'' വിവാഹത്തിനു മുമ്പ് ശ്രീപ്രിയനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചു. 'എന്തൊരു നിമിഷം' എന്നാണ് സഹോദരൻ ചടങ്ങിനിടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രത്തിനൊപ്പം കുറിച്ചത്.