ലയാളികളുടെ സ്വന്തം ബേബി ശാലിനിക്ക് 43 ാം പിറന്നാൾ. ശാലിനിയുടെ പിറന്നാൾ ദിനത്തിൽ സഹോദരൻ റിച്ചാർഡ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ. അജിത്തും ശാലിനിയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ റിച്ചാർഡ് പോസ്റ്റ് ചെയ്തത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായിരുന്ന ശാലിനിയുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറെ സ്‌നേഹത്തോടെ ഏറ്റെടുക്കാറുണ്ട്. നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞ ശാലിനി ഒടുവിൽ അഭിനയിച്ചത് 'പിരിയാതെ വരം വേണ്ടും' എന്ന തമിഴ് ചിത്രത്തിലാണ്. അനൗഷ്‌ക, അദ്വൈത് എന്ന രണ്ടു കുട്ടികളാണ് താരങ്ങൾക്കുള്ളത്.