- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു; കൊച്ചുപ്രേമനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് അഭയാ ഹിരൺമയി
അന്തരിച്ച നടൻ കൊച്ചുപ്രേമനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഗായികയും അദ്ദേഹത്തിന്റെ അനന്തിരവളുമായ അഭയ ഹിരൺമയി. അവസാനമായി അദ്ദേഹത്തെ നേരിൽ കണ്ട ദിവസത്തെ അഭയ വേദനയോടെ ഓർത്തെടുത്തു. ദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മാവനെ കുറിച്ച് അഭയ പങ്കുവച്ച കുറിപ്പ് ഇങ്ങനെ :
അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്... എല്ലാ പ്രാവശ്യത്തെയും പോലെ... ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട്... വഴിയിൽ വലിച്ചെറിയുന്ന മിഠായി തുണ്ടു പോലും മാമ്മന്റെ വീട്ടിലെ ഫ്‌ളവർക്കേസിലെ ഫ്‌ളവർ ആണ്...
മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുക്കുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്രവട്ടം അഭിമാനം കൊണ്ടിട്ടുണ്ട്... കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും... ഞാൻ കണ്ട പൂർണ കലാകാരന്, കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികളും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനും ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ
കഴിഞ്ഞ ദിവസമാണ് കൊച്ചുപ്രേമൻ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിയുന്നു. നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയ രംഗത്തെത്തുന്നത്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം, സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിരുദം നേടി. കെ.എസ്. പ്രേംകുമാർ എന്നതാണ് ശരിയായ പേര്.