ക്രിസ്മസ് മാസത്തിൽ ബെത്ലഹേമിലൂടെ യാത്ര നടത്തി മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യർ. താരപരിവേഷമില്ലാതെ ബെത്ലഹേമിലെ തെരുവുകളിലൂടെ ഡംഗ്രീസും സൺഗ്ലാസും വച്ച് മഞ്ജുവാര്യർ നടക്കുന്നതിന്റേയും മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടനും അവതാരകനുമായ ആർ.ജെ മിഥുനാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മഞ്ജുവിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മിഥുന് നന്ദി പറഞ്ഞുകൊണ്ട് മഞ്ജുവാര്യരും വിഡിയോ പങ്കുവച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Manju Warrier (@manju.warrier)

ജറുസലേമിൽ നിന്നു പത്തു കിലോമീറ്റർ അകലെയുള്ള കൊച്ചു ഗ്രാമമായ ബെത്ലഹേമിന്റെ പ്രാധാന്യവും പ്രസിദ്ധിയും ബൈബിളിനേയും യേശുവിനേയും ചുറ്റിപ്പറ്റിയാണ്. വിശ്വാസികൾ അടക്കമുള്ള നിരവധി സഞ്ചാരികളാണ് ബെത്ലഹേം സന്ദർശിക്കാറ്. കരോൾ ഗാനത്തിന്റെ പശ്ചാത്തല സംഗീതവുമായാണ് മഞ്ജു വാര്യരുടെ വിഡിയോ മിഥുൻ പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം മഞ്ജു ബെത്ലഹേമിൽ എന്നും കുറിച്ചിട്ടുണ്ട്.