മുംബൈ: രണ്ട് ദിവസം മുമ്പായിരുന്നു അർജുൻ തെൻഡുൽക്കറിന്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേട്ടം വാർത്തകളിൽ നിറഞ്ഞത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ കരിയറിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ സെഞ്ചുറി നേടിക്കൊണ്ടായിരുന്നു തുടക്കമിട്ടത്. ഇതിന് സമാനമായി മകനും ആദ്യ രഞ്ജി മത്സരത്തിൽ രാജസ്ഥാനെതിരെ ഗോവയ്ക്ക് വേണ്ടി സെഞ്ചുറി കുറിച്ചാണ് കരിയറിന് തുടക്കമിട്ടത്. വാർത്തകളിൽ സച്ചിന്റെ കുടുംബം നിറയുന്നതിനിടെ ആരാധകർക്കായി ഹൃദ്യമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

സാമൂഹിക മാധ്യമങ്ങളിൽ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് .ഇപ്പോഴിതാ പ്രണയാതുരനായി റെസ്റ്റോറന്റിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 
 
 
View this post on Instagram

A post shared by Sachin Tendulkar (@sachintendulkar)

ഭാര്യ അഞ്ജലിയോടൊപ്പമുള്ള നിമിഷങ്ങളാണ് അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്ലേറ്റിലെഴുതിയിരിക്കുന്ന പ്രണയം തുളുമ്പുന്ന വാക്കുകൾ അദ്ദേഹം വായിക്കുന്നു. 'ഒരു സ്ലൈസിലൂടെ ആരെയാണ് കണ്ടുമുട്ടുകയെന്ന് നിങ്ങൾക്കറിയില്ല' എന്നാണ് പ്ലേറ്റിലെഴുതിയിരുന്നത്. ഈ പ്ലേറ്റ് എടുത്ത് സച്ചിൻ ക്യാമറയുടെ അടുത്തേയ്ക്ക് നീട്ടുമ്പോൾ എതിർവശത്തായി പുഞ്ചിരിക്കുന്ന അഞ്ജലിയെ കാണാം.

ഇവരുടെ സ്നേഹവും പരസ്പരബഹുമാനവും ഒരുപാട് തവണ ആരാധകശ്രദ്ധ പിടിച്ചുപറ്റിയതാണ്.താൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കുടുംബത്തെ പരിപാലിച്ച അഞ്ജലിയെ നിരവധി തവണ സച്ചിൻ പ്രശംസിച്ചിട്ടുണ്ട്. താൻ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ അഞ്ജലി തന്റെ പരീക്ഷയിൽ ഒന്നാമതെത്തി.

ഗോൾഡ് മെഡൽ ജേതാവായ ഡോക്ടറായിട്ടും അവർ തങ്ങളുടെ കുടുംബത്തിന് വേണ്ടി എല്ലാം ത്യജിച്ചു. അങ്ങനെയാണ് തനിക്ക് നല്ലൊരു കുടുംബജീവിതമുണ്ടായതെന്ന് 2019-ൽ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. എനിക്ക് യാത്ര ചെയ്യണമായിരുന്നു,അപ്പോൾ സാറയേയും അർജുനെയും ആരു നോക്കും ? അതിനാൽ അവൾ ദയാപൂർവ്വം ആ തീരുമാനമെടുത്തു.അവളുടെ ആ വലിയ മനസില്ലായിരുന്നെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ല.-സച്ചിൻ പറഞ്ഞു.