കൊച്ചി: സ്റ്റാർ മാജിക്ക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ അഭിരാമി മുരളി വിവാഹിതയായി. ഡയാൻ എന്നാണ് അഭിയുടെ വിദേശിയായ ഭർത്താവിന്റെ പേര്. മിസ് മലയാളി 2020 വിജയിയായ അഭി മോഡലിങ്, നൃത്തം, കളരി, അഭിനയം,ബോക്‌സിങ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച താരമാണ്. കേരള ശൈലിയിൽ ഗുരുവായൂരിലാണ് ഇരുവരും വിവാഹിതരായത്.

അഭി കുറച്ചുകാലമായി ഷോയിൽ എത്താറുണ്ടായിരുന്നില്ല. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മലയാളിയല്ലേ താരത്തിന്റെ വരൻ എന്ന സംശയം അന്നേ ആരാധകർക്ക് ഉണ്ടായിരുന്നു. ഇപ്പോഴിതാ കേരളത്തിൽ വച്ച് താരം വിവാഹിതയായതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.



വിവാഹ ചടങ്ങിൽ കേരളീയ വേഷത്തിലാണ് ഇരുവരും എത്തിയത്.വിവാഹ ശേഷം വധുവിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി ഡയാൻ.ഇത് കണ്ട അഭി പൊട്ടിക്കരയുന്നതും വിഡിയോയിൽ കാണാം.

കേരളത്തിന്റെ പാരമ്പര്യം പേറുന്ന വേഷവിധാനങ്ങളാണ് അഭിയും ഭർത്താവും വിദേശത്തുനിന്നുള്ള സുഹൃത്തുക്കളും അണിഞ്ഞിരുന്നത്.അഭിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു വിദേശിയെ വിവാഹം കഴിക്കുക എന്നത്. ഒടുവിൽ തന്റെ ആഗ്രഹം യാഥാർത്ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് അഭി മുരളി. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്.

അധിക വർഷത്തെ പ്രണയം ഒന്നുമല്ല, പെട്ടെന്ന് കണ്ടു ഇഷ്ടമായി. ഒഫീഷ്യൽ പർപ്പസിന് വേണ്ടി നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇത് കണ്ണന് മുൻപിൽ നടന്നപ്പോൾ അനുഗ്രഹീതരായിരിക്കുന്നു എന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് അഭി പ്രതികരിച്ചത്. ഇന്ത്യയിലും യൂറോപ്പിലും ആയിരിക്കും നമ്മുടെ ജീവിതം എന്നും, ആള് സോഫ്റ്റ് വെയർ എൻജിനീയർ ആണ് എന്നും ഡിയാനെ പരിചയപെടുത്തികൊണ്ട് അഭി പറയുന്നു.



ഡിയാനെ പരിചയപ്പെട്ടപ്പോൾ തന്നെ വീട്ടിൽ പറഞ്ഞിരുന്നു. ആദ്യം വീട്ടിൽ ടെൻഷൻ ആയെങ്കിലും പിന്നീട് ഡിയാനും സഹോദരിയും വീട്ടിലേക്ക് വന്നു അഭിയും തന്റെ കൂടെ വരികയാണ് എന്നും അറിയിച്ചു. ഇപ്പോൾ തങ്ങൾ ഇരുവരും വിവാഹിതരായെങ്കിലും കേരളത്തിൽ വച്ച് ജനുവരിയിൽ എല്ലാവരെയും അറിയിച്ചുകൊണ്ട് ഒരു ഫങ്ഷനും ഉണ്ടായിരിക്കുമെന്ന് സ്റ്റർമാജിക്കിൽ എത്തവേ അഭി പറഞ്ഞതാണ്.



ഒരിക്കൽ കളരി ഡോക്യൂമെന്ററി ഷൂട്ട് ചെയ്യാൻ പോയപ്പോൾ അവിടെ അഞ്ചാറ് പേരെ ഡിയാൻ ഉറുമി കൊണ്ട് വീശിയടിക്കുന്നത് താൻ കണ്ടു. പിന്നെ തങ്ങൾ തമ്മിൽ മിണ്ടി തുടങ്ങിയപ്പോൾ എന്നെ കൂടി മാസിഡോണിയയ്ക്ക് കൊണ്ട് പോകാമോ എന്ന് ചോദിച്ചു. അപ്പോൾ ടൂറിസ്റ്റ് ആയി കൊണ്ട് പോകാമോ എന്നാണ് ഡിയാൻ കരുതിയത്. തന്റെ പ്രണയകഥ അഭി ചുരുക്കിപ്പറഞ്ഞു.



കളരിയിൽ പോകാത്ത താൻ എന്നും കളരിയിൽ പിന്നെ പോകാൻ തുടങ്ങി. പ്രൊഫൈൽ അറിയാം എങ്കിലും എങ്ങനെ മെസേജ് ചെയ്യും എന്ന് കരുതി ഒരു ചിത്രം ടാഗ് ചെയ്തു. പിന്നീട് അത് വാട്‌സാപ്പിലെക്ക് ബന്ധം വളർന്നു. ആള് കളരി കളിക്കും എന്ന് അറിയില്ലായിരുന്നു. അങ്ങനെയാണ് താൻ വീണു പോയതെന്നും അഭി നിറചിരിയോടെ പറയുന്നു.