ഗസ്സിയാബാദ്: റീലുകളിലും ഷോട്ട് വീഡിയോകളിലും വ്യത്യസ്തത കൊണ്ടു വരാനും ആളെകൂട്ടാനും ശ്രമിക്കുന്നവരാണ് പുതുതലമുറ. ഇത്തരത്തിൽ വ്യത്യസ്തത കൊണ്ടുവാരൻ ശ്രമിച്ച് പണിമേടിച്ചവരും നിരവധിയാണ്. ഉത്തർപ്രദേശ് സ്വദേശിനി വൈശാലി ചൗധരി ഖുതൈലും ഇത്തരത്തിൽ ആളെ കൂട്ടാൻ വീഡിയോ ചെയ്ത് പൊലീസിൽ നിന്നും പണി ചോദിച്ചു മേടിച്ചിരക്കുകയാണ്.

ഹൈവേയിൽ കാർ നിർത്തി ഇൻസ്റ്റഗ്രാം റീൽ ചെയ്ത് കാണികളെ കൂട്ടാനാണ് വൈശാലി ശ്രമിച്ചത്. ഹൈവേയിലൂടെ തലങ്ങും വിലങ്ങും നടന്നുള്ള വൈശാലിയുടെ റീൽ സോഷ്യൽ മീഡിയയിൽ ഹിറ്റായതിന് പിന്നാലെ വൈശാലിയെ തേടി പൊലീസും എത്തി. ഗസ്സിയാബാദ് പൊലീസ് വൈശാലിയെ കയ്യോടെ പൊക്കി. റോഡ് സംരക്ഷണ നിയമം ലംഘിച്ചതിന് 17,000 രൂപ പിഴയും ചുമത്തി.

 
 
 
View this post on Instagram

A post shared by Vish ♥️ (@vaishali_chaudhary_khutail)

താന സഹിബാബാദ് ഭാഗത്തെ ഫ്‌ളൈഓവർ ഹൈവേയിലാണ് വിഡിയോ ഷൂട്ട് ചെയ്തത്. റോഡിനു നടുവിൽ കാർ നിർത്തി സ്‌റ്റൈലിൽ നടക്കുകയും പലഭാവങ്ങൾ കാണിക്കുകയും ചെയ്യുന്ന വിഡിയോ 8,700ഓളം പേർ കണ്ടുകഴിഞ്ഞു. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് പൊലീസ് ഇടപെട്ടത്. 17,000 രൂപ വിലമതിക്കുന്ന വിഡിയോ ആണെന്ന് പരിഹസിച്ച് നിരവധിപ്പേർ വിഡിയോയുടെ താഴെ കമന്റുമായി എത്തിയിട്ടുണ്ട്. വൈശാലിക്ക് ആറര ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് ഉള്ളത്.