വാലന്റൈൻ ദിനത്തിൽ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം. കാമുകി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകണ്ടാണ് കാളിദാസ് തന്റെ പ്രണയം പറഞ്ഞത്. ''അവസാനം, വാലന്റൈൻ ദിനത്തിൽ ഞാൻ സിംഗിൾ അല്ല''കാമുകി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചു. ''മിസ് യൂ സോ മച്ച്'' എന്നായിരുന്നു കാളിദാസിന്റെ ഫോട്ടോയ്ക്ക് തരിണിയുടെ മറുപടി. ''നിന്നെ ഒത്തിരി മിസ് ചെയ്യുന്നുണ്ട്. ഹാപ്പി വലന്റൈൻസ് ഡേ'' എന്ന അടിക്കുറിപ്പോടെ കാളിദാസിനൊപ്പമുള്ള ഫോട്ടോ തരിണിയും പങ്കുവച്ചു.

പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ കാളിദാസിന് ആശംകസകളുമായി സിനിമാ താരങ്ങളും ആരാധകരും എത്തി. നൈല ഉഷ, ശിവദ, മുന്ന, റാണി ശരൺ തുടങ്ങി നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. കാളിദാസിന്റെ ആരാധകരും കമന്റുകളുമായി എത്തി. ''ഗോസിപ്പുകളെല്ലാം ശരിയായല്ലേ, അഭിനന്ദനങ്ങൾ, കല്യാണം എന്ന്?'' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

 
 
 
View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)

കുറച്ചു മാസങ്ങൾക്കു മുൻപാണ് കാളിദാസ് സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രണയിനിയുടെ ചിത്രങ്ങളും പങ്കുവെച്ച് തുടങ്ങിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുള്ള ചിത്രങ്ങൾ തരിണിയും തന്റെ പ്രൊഫൈലിൽ പങ്കുവച്ചിരുന്നു. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലിപ്പോൾ നിറ സാന്നിധ്യമാണ് തരിണിയും.

പാ. രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നകർകിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. രജ്‌നി ആണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പ്രധാന വേഷത്തിൽ കാളിദാസ് ആണ് അഭിനയിക്കുന്നന്നത്.