- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലമുടി കളർ ചെയ്ത് പുതിയ ലുക്കിൽ സിത്താരാ; പിങ്ക് നിറത്തിലുള്ള മുടി ഒരു പാട് സന്തോഷം തരുന്നെന്ന് താരം
തലമുടി കളർ ചെയ്ത് പുത്തൻ ലുക്കിൽ ഗായിക സിത്താരാ കൃഷ്ണ കുമാർ. പിങ്ക് നിറത്തിലുള്ള താരത്തിന്റെ മുടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അമ്പരന്നിരിക്കുകയാണ് ആരാധകർ.
മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്തും സുജിത്തും ആണ് സിത്താരയുടെ മേക്കോവറിനു പിന്നിൽ. ഇരുവരും വളരെ മനോഹരമായി തന്റെ തലമുടിയുടെ ലുക്ക് മാറ്റിയെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും പുതിയ ചിത്രങ്ങൾ പങ്കിട്ട് സിതാര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സിതാരയുടെ പുതിയ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. പീകോക്ക് ബ്ലൂ നിറമായിരുന്നു മുൻപ് സിതാര തലമുടിക്കു നൽകിയത്.
Next Story