പൊതുവെ മറ്റു പാമ്പുകളെ ഇരയാക്കുന്നവയാണ് രാജവെമ്പാലകൾ. എന്നാൽ രാജവെമ്പാല ഒരു പെരുമ്പാമ്പിനെ വിഴുങ്ങുന്നത് അപൂർവ്വമാണ്. പെരുമ്പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അതിനെ ഒന്നോടെ വിഴുങ്ങുകയായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇത്.

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് രാജവെമ്പാല പെരുമ്പാമ്പിനെ വിഴുങ്ങിയത്. ദി റിയൽടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അപൂർവ ദൃശ്യം പങ്കുവച്ചത്. റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിനെയാണ് രാജവെമ്പാല ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ആഹാരമാക്കിയത്. എന്നാൽ എവിടെ നിന്നുള്ള ദൃശ്യമാണ് ഇതെന്ന് വ്യക്തമല്ല.
നീളത്തിന്റെ കാര്യത്തിൽ പെരുമ്പാമ്പുകളിൽ മുന്നിലാണ് റെറ്റിക്യുലേറ്റഡ് പൈതണുകൾ.

 
 
 
View this post on Instagram

A post shared by Mike Holston (@therealtarzann)

ഇരുപതടി നീളത്തിൽ വരെ വളരുന്നവയാണ് ഇവ. തെക്കുകിഴക്കൻ ഏഷ്യയാണ് ഇവയുടെ ജന്മദേശം ഏത് പരിതസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാൻ സാധിക്കുന്നവയാണ് ഈ ഗണത്തിൽപ്പെട്ട പെരുമ്പാമ്പുകൾ. നദികളും തടാകങ്ങളുമടക്കം ജലാശയങ്ങളുള്ള മേഖലകളിലാണ് ഇവയെ കൂടുതലായി കാണാൻ സാധിക്കുക.