- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ വാർഷികാഘോഷത്തിൽ ഒപ്പമെത്തിയ കാവ്യയ്ക്ക് പാരപണിഞ്ഞ് ദിലീപ്; കാവ്യയ്ക്ക് കിട്ടിയ രസകരമായ 'പണി'യറിഞ്ഞപ്പോൾ കയ്യടിച്ച് കുട്ടികളും
സ്കൂൾ വാർഷികാഘോഷത്തിൽ അതിഥിയായി എത്തിയ കാവ്യയ്ക്ക് 'പാര പണിഞ്ഞ്' ദിലീപ്. തന്റെ തനത് ശൈലിയിൽ ദിലീപ് കാവ്യയ്ക്കിട്ട് പണിതതാണെന്ന് അറിഞ്ഞപ്പോൾ ചിരിയോടെ കയ്യടിച്ച് കുട്ടികളും അദ്ധ്യാപകരും. ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി എത്തിയതായിരുന്നു താര ദമ്പതികളായ ദിലീപും കാവ്യ മാധവനും. ആശംസ പ്രസംഗം നടത്തുന്നതിനിടെയാണ് ദിലീപ് ഭാര്യ കാവ്യയ്ക്ക് രസകരമായൊരു 'പണി' കൊടുത്തത്. കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണെന്നാണ് ദിലീപ് പറഞ്ഞത്.
ഇതുകേട്ട് സദസ്സിലിരുന്നവർ കയ്യടിച്ചെങ്കിലും കാവ്യയൊന്നു പതറി. കാരണം ദിലീപ് ഇങ്ങനെ ഒരു പണി തരുമെന്ന് കാവ്യ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. 'സ്കൂളിൽ വെറുതെ വന്നാൽ മതി, സംസാരിക്കേണ്ടി വരില്ല എന്നുപറഞ്ഞ് കൊണ്ടുവന്നിട്ട് ഒടുവിൽ ഭർത്താവ് തന്നെ പാര പണിഞ്ഞു' എന്നായി കാവ്യ. പണ്ടൊക്കെ പ്രസംഗിക്കുമ്പോൾ എന്തെങ്കിലും പറഞ്ഞു പോകാമായിരുന്നു. പക്ഷേ ഇപ്പോൾ എന്തു പറഞ്ഞാലും അത് ട്രോൾ ആയി വരും. അതുകൊണ്ടു മിണ്ടാതെ ഇരിക്കുന്നതാണ് നല്ലതെന്നും കാവ്യ പറഞ്ഞു.
നമുക്കൊരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്തതാണ് ബാല്യകാലം. ഇന്ന് ഈ കൊച്ചുകുട്ടികളുടെ കലാവിരുന്ന് കാണുമ്പോൾ നമ്മുടെ പഴയ കാലത്തെക്കുറിച്ച് ഓർത്തുപോകും. കോവിഡ് കാരണം രണ്ടു വർഷങ്ങൾക്കു ശേഷമാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് അദ്ധ്യാപകർ പറയുകയുണ്ടായി. അതിലൊരു നിമിത്താകാൻ ഞങ്ങൾക്കു കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഞാൻ ഒരുപാട് സംസാരിച്ച് ബോറടിപ്പിക്കുന്നില്ല കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരിമാരുടെയും പരിപാടികൾ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കിൽ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സർ കുചേല വൃത്തത്തിലെ രണ്ടു വരികൾ പാടിയപ്പോൾ 'ശോ ഞാനത് പാടാൻ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തിൽ ഇരിക്കുകയാണ് കക്ഷി. അപ്പോൾ കാവ്യയും രണ്ടു വാക്കുകൾ സംസാരിക്കുന്നതാണ്.'' ദിലീപ് പറഞ്ഞു.
വേദിയിലെത്തിയ കാവ്യയുടെ മറുപടി: ''ഇവിടുത്തെ കലാപരിപാടികൾ കാണാൻ വന്നതാണ് ഞാൻ, സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണ് എന്നോടു പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തിൽ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം. കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. പറയുന്നത് തെറ്റിപ്പോയാൽ പേടിയാണ്. എന്തു പറഞ്ഞാലും ട്രോള് വരും. ഞാൻ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബിൽ വരുക എന്നുപോലും അറിയില്ല. അതുകൊണ്ട് മിണ്ടാതിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്. എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭർത്താവ് തന്നെ. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ലായിരുന്നു.''കാവ്യ പറഞ്ഞു.