ടുന്ന ട്രക്കിനു പിന്നാലെ അതിവേഗത്തിൽ പാഞ്ഞടുത്ത് രാജവെമ്പാല. ആരെയും ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. റോഡിലൂടെ കടന്നു പോകുന്ന വാഹനത്തിനു പിന്നാലെയായിരുന്നു രാജവെമ്പാലയുടെ പാച്ചിൽ. കാട്ടു പ്രദേശത്ത് കൂടി പോകുന്ന ട്രക്കിനടുത്തേക്ക് പാഞ്ഞെത്തിയാണ് രാജവെമ്പാല ട്രക്കിനെ പിന്തുടർന്നത്. എണ്ണപ്പനകൾ നിറഞ്ഞു നിൽക്കുന്ന തോട്ടത്തിനുള്ളിൽ നിന്നാണ് രാജവെമ്പാലയെത്തിയത്. ദി റിയൽ ടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 
 
 
View this post on Instagram

A post shared by Mike Holston (@therealtarzann)

ലോകത്തിൽ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ. തെക്കു കിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പാമ്പുകളെയാണു പ്രധാനമായും ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്ട ഭക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെയും കഴിക്കാറുണ്ട്. രാജവെമ്പാലകൾ എല്ലാം ഒറ്റ വിഭാഗത്തിൽപെടുന്ന പാമ്പുകളാണെന്നാണ് ആദ്യം ഗവേഷകർ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ ഗവേഷണത്തിൽ 4 ഉപവിഭാഗങ്ങൾ ഇവയ്ക്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.