- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാട്ടുനാട്ടു'ഗാനത്തിന് ചുവടുവച്ച് ഇന്ത്യയിലെ കൊറിയൻ അംബാസിഡറും സംഘവും; ചിത്രീകരിച്ചത് എംബസി ഓഫിസിനു മുന്നിൽ; പ്രശംസിച്ച് നരേന്ദ്ര മോദി; വീഡിയോ വൈറൽ
ന്യൂഡൽഹി: എസ്.എസ്.രാജമൗലിയുടെ ആർആർആർ ചിത്രത്തിലെ 'നാട്ടുനാട്ടു'ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ഇന്ത്യയിലെ കൊറിയൻ അംബാസിഡറിന്റെയും സംഘത്തിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 'നാട്ടുനാട്ടു' റീൽസുകൾ കണ്ടാണ് കൊറിയൻ അംബാസിഡർ ചാങ് ജെ ബോക്കും ഉദ്യോഗസ്ഥരും ട്രെൻഡിനൊപ്പം ചേർന്നത്.
മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ഓസ്‌കർ നാമനിർദ്ദേശം ലഭിച്ച 'നാട്ടുനാട്ടു'ഗാനം ചലച്ചിത്ര പ്രേക്ഷകർ ഏറ്റെടുത്തതോടെ സമാനമായ നിരവധി വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.
???????????????????? ???????????????????? ???????????? ???????????????????? ???????????????????? - ???????????????????????? ???????????????????????????? ???????? ????????????????????
- Korea Embassy India (@RokEmbIndia) February 25, 2023
Do you know Naatu?
We are happy to share with you the Korean Embassy's Naatu Naatu dance cover. See the Korean Ambassador Chang Jae-bok along with the embassy staff Naatu Naatu!! pic.twitter.com/r2GQgN9fwC
വനിതാ ഉദ്യോഗസ്ഥർ കുർത്തയും ലഹങ്കയുമൊക്കെ ധരിച്ചെത്തിയപ്പോൾ പുരുഷന്മാരിൽ ചിലർ ഗാനത്തിൽ രാംചരണും ജൂനിയർ എൻടിആറും ധരിച്ച വസ്ത്രത്തിന് സമാനമായത് ധരിച്ചെത്തി. കൊറിയൻ എംബസി ഓഫിസിനു മുന്നിലും പൂന്തോട്ടത്തിലുമായാണ് ചിത്രീകരണം. വിഡിയോ നിമിഷനേരംകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഡിയോ കണ്ട് എംബസി അംഗങ്ങളെ പ്രശംസിച്ചു. മനോഹരമായ, മികച്ച ടീം പ്രയത്‌നം എന്നാണ് അദ്ദേഹം കുറിച്ചത്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരും കൊറിയൻ എംബസി ഉദ്യോഗസ്ഥരെ പ്രശംസിച്ചു.
ഗോൾഡൻ ഗ്ലോബിനു പിന്നാലെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ ആർആർആറിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്‌സിൽ മൂന്നു വിഭാഗങ്ങളിലാണ് 'ആർആർആർ' അവാർഡ് കരസ്ഥമാക്കിയത്. മികച്ച രാജ്യാന്തര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആർആർആറിന്റെ അവാർഡ് നേട്ടം.
മറുനാടന് മലയാളി ബ്യൂറോ