ഗുജറാത്തിൽ പാനി പൂരി വിൽക്കുന്ന മോദിയുടെ അപരൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രധാനമന്ത്രിയോട് രൂപ സാദൃശ്യമുള്ള അനിൽഭായ് കട്ടറാണ് കൗതുകമാകുന്നത്. ഒ് നോട്ടത്തിൽ മോദിയാണെന്നെ തോന്നൂ. പ്രധാനമന്ത്രിയുെട ജന്മനാടായ ഗുജറാത്തിൽ ആനന്ദിനടുത്ത മൊട്ട ബസാറിലാണ് അനിൽ ഭായിയുടെ കട.

മോദിയുടെ അതേ രീതിയിലുള്ള വസ്ത്രവും സംസാരവുമാണ് അനിൽ ഭായിയുടേത്. പ്രധാനമന്ത്രിയെ ഓർമ്മിപ്പിക്കുന്ന അനിലിന്റെ പെരുമാറ്റ രീതി ആരെയും അദ്ഭുതപ്പെടുത്താൻ പോന്നതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിലുള്ള ഒരു ഫുഡ് വ്‌ലോഗറാണ് പാനി പൂരി വിൽക്കുന്ന മോദിയുടെ അപരനെ കണ്ടെത്തിയതും ലോകത്തിനു മുന്നിലേക്ക് എത്തിച്ചതും. വ്‌ലോഗർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ ഏറെ ശ്രദ്ധേയമായി.

 
 
 
View this post on Instagram

A post shared by Karan Thakkar ???????? (@eatinvadodara)

ആളുകൾ തന്നെ മോദി എന്ന് വിളിക്കുമ്പോൾ സന്തോഷമാണെന്ന് കട്ടാർ പറയുന്നു. മോദി ഒരു ചായക്കടക്കാരനായിരുന്നു എന്നതും താൻ പാനി പൂരി കട നടത്തുന്നു എന്നതും തന്നെ ആവേശം കൊള്ളിക്കുന്നു. ഒരു ചായക്കടക്കാരൻ ആയിരുന്നെങ്കിൽ മോദിയെപ്പോലെ വലിയ നിലയിൽ എത്തിയേനെയെന്ന് ആളുകൾ പറയാറുണ്ടന്നും അനിൽ ഭായ് കൂട്ടിച്ചേർത്തു. പാനി പൂരി, ദഹി പൂരി...പല തരത്തിലുള്ള രുചിക്കൂട്ടുകൾ കഴിക്കാൻ ആളുകൾ ഇവിടെ എത്താറുണ്ട്.