- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
95 ശതമാനം ഹൃദയാഘാതം; സ്ഥിരമായി ജിമ്മിൽ പോയത് സഹായകമായി: ആരും വ്യായാമം മുടക്കരുതെന്ന് സുസ്മിതാ സെൻ
പ്രശസ്ത ബോളിവുഡ് താരം സുസ്മിത സെന്നിന് അടുത്തിടെ ഹൃദയാഘാതം ഉണ്ടായത് വലിയ വാർത്ത ആയിരുന്നു. 95 ശതമാനം ബ്ലോക്കുണ്ടായിരുന്ന നടി തലനാരിഴയ്ക്കാണ് ജീവിതത്തിലേക്ക് തിരികെ കയറിയത്. സ്ഥിരമായി ജിമ്മിൽ പോയത് തന്റെ ജീവിതം തിരികെ കിട്ടാൻ സഹായകമായെന്നാണ് ഇപ്പോൾ താരം പറയുന്നത്. ആരും വ്യായാമം മുടക്കരുതെന്നും സുസ്മിത പറയുന്നു.
ഇപ്പോൾ നിത്യജീവിതത്തിൽ വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു പറയുകയാണ് താരം. 'ജിമ്മിൽ പോയിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല എന്ന് എന്റെ അനുഭവത്തിലൂടെ നിങ്ങൾ കരുതുന്നുണ്ടാകും. എന്നാൽ അങ്ങനെ അല്ല. ജിമ്മിൽ പോയത് എനിക്കു വലിയസഹായം ചെയ്തിട്ടുണ്ട്. എന്നാൽ സാധാരണ മനുഷ്യർ ഇത്രയും വലിയ ഒരു ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടുന്നത് ദുർലഭമാണ്. പക്ഷേ, ഞാൻ അതിജീവിച്ചു. അതിനുകാരണം എന്റെ ജീവിതരീതിയാണ്.' സുസ്മിത പറയുന്നു.
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ന്യൂട്രിഷ്യനിസ്റ്റുമായ മോഹിത മസ്‌കരൻഹ പറയുന്നത് ഇങ്ങനെയാണ്: 'സുസ്മിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതു കൊണ്ട് നിങ്ങൾ വ്യായാമത്തിൽ നിന്ന് പിന്മാറരുത്. സ്ഥിരവ്യായാമത്തിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. പാരമ്പര്യവും ജീവിത ശൈലിയും ഇതിന്റെ ഭാഗമാണ്. സ്ഥിരമായി ഹൃദയത്തിന്റെ പരിശോധനകളും നടത്തണം.' മോഹിത വ്യക്തമാക്കുന്നു.