- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ രക്ഷിച്ചവർക്ക് അഭിവാദ്യങ്ങൾ നേർന്ന് മന്ത്രി വീണാ ജോർജ്; കുഞ്ഞിന് ആവശ്യമായ പരിചരണം നൽകാൻ കെയർ ഗിവറെ നിയോഗിച്ചു
തിരുവനന്തപുരം: കോട്ടയിൽ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാൻ പ്രയത്‌നിച്ച പൊലീസ് സേനാംഗകൾക്കും ചെങ്ങന്നൂരിലെ നഴ്സിങ് ഹോമിലെ ഡോക്ടർക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഹൃദയാഭിവാദ്യങ്ങൾ നേർന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോട്ടയിൽ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാൻ പ്രയത്‌നിച്ച പൊലീസ് സേനാംഗകൾക്കും അമ്മ പറയുന്നതിൽ സംശയം തോന്നി പൊലീസിനെ സമയോചിതമായി അറിയിച്ച ചെങ്ങന്നൂരിലെ നഴ്സിങ് ഹോമിലെ ഡോക്ടർക്കും ഹൃദയാഭിവാദ്യങ്ങൾ. ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോൾ കുഞ്ഞിന് ജീവൻ ഉണ്ടെന്നു കണ്ട് ആ ബക്കറ്റ് എടുത്തു കൊണ്ട് പൊലീസ് ഓടുന്ന ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ല.
ഈ കുഞ്ഞിന്റെ മൂത്ത സഹോദരൻ 9 വയസുകാരന്റെ വാക്കുകൾ ഗൗരവത്തിൽ എടുത്തതുകൊണ്ടാണ് പൊലീസ് ആശുപത്രിയിൽ നിന്ന് അവർ താമസിച്ച വീട്ടിൽ എത്തി പരിശോധിച്ചത്. കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ നടത്തുന്നുണ്ട്. സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിൽ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നൽകുന്നുണ്ട്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് ആവശ്യമായ പരിചരണം നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഒരു കെയർ ഗിവറിനെ കുഞ്ഞിനോടൊപ്പം നിയോഗിച്ചിട്ടുണ്ട്. ജനിച്ചു വീണത് മുതൽ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ