അബുദാബി: പെരുന്നാൾ ദിനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് അൽ നഹ്യാൻ തന്റെ കുടുംബ ചിതരം പങ്കുവെച്ചത്. 3.2 മില്ല്യൺ ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണു പ്രസിഡന്റ് ചിത്രം പങ്കുവച്ചത്. പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവധിദിനങ്ങൾ ചിലവഴിക്കാൻ പറ്റുന്നത് അനുഗ്രഹമാണെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. പെരുന്നാൾ ദിനത്തിൽ എല്ലാവർക്കും സന്തോഷവും സമാധാനവും നേരുന്നതായും കുറിപ്പിലുണ്ട്.

യുഎഇ പ്രസിഡന്റിന്റെ ഈ കുടുംബ ചിത്രത്തിനു മകിച്ച സ്വീകരണമാണു ലഭിക്കുന്നത്. നിരവധി പേരാണ് ആശംസകൾ നേർന്നും സ്‌നേഹം പങ്കുവച്ചും കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പെരുന്നാളിനു തന്റെ കൊച്ചുമക്കളോടൊപ്പമുള്ള ചിത്രം പ്രസിഡന്റ് പങ്കുവച്ചിരുന്നു. എമിറേറ്റുകളിലെ ഭരണാധികാരികളെയും യുഎഇ നിവാസികളെയും ലോകത്തെമ്പാടുമുള്ള മുസ്‌ലിംകളെയും അഭിനന്ദിച്ചുകൊണ്ടു ട്വിറ്ററിലൂടെയും പെരുന്നാൾ ദിനത്തിൽ പ്രസിഡന്റ് ആശംസകൾ നേർന്നു. സമാധാനം നിറഞ്ഞ ജീവിതം ലോകത്തുള്ള എല്ലാവർക്കും നൽകണെമെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നതായും സന്ദേശത്തിലുണ്ട്.