- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിളിനെ വിശ്വസിച്ച് നിങ്ങൾ സൂക്ഷിച്ചിരുന്ന പല ഫോട്ടോകളും ഉടൻ ഡിലീറ്റ് ചെയ്യപ്പെടാം; ഫോട്ടോ സ്റ്റോറേജിൽ ഗൂഗിൾ വരുത്തുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വിലപ്പെട്ട ഫോട്ടോകൾ ഓർമ്മകളായി മാറാം
ചിത്രങ്ങൾ ഓർമ്മകളാണ്. ഒരു യാത്രയ്ക്കിടയിൽ എടുത്ത സെൽഫി ആയാലും, പ്രിയപ്പെട്ടവരുടെ വിവാഹ ഫോട്ടോ ആയാലും അതിനോടെല്ലാം ബന്ധപ്പെട്ട് നിരവധി ഓർമ്മകൾ ഉണ്ടായിരിക്കും. ജീവിതത്തിൽ എപ്പൊഴെങ്കിലും ഒറ്റപ്പെട്ടു എന്ന് തോന്നുന്ന വേളയിൽ ഊർജ്ജം പകരാൻ ഉതകുന്ന ഓർമ്മകൾ. ആ ഓർമ്മകളെ ആയിരുന്നു നമ്മൾ സൂക്ഷിക്കുവാനായി ഗൂഗിളിനെ ഏൽപിച്ചത്.
എന്നാൽ, വിലപ്പെട്ട പല ചിത്രങ്ങളും, അവ പകർന്ന് നൽകുന്ന സ്മരണകളും അധികം വൈകാതെ നഷ്ടമായേക്കും. ഈയാഴ്ച്ച ഗൂഗിൾ പ്രഖ്യാപിച്ച ചില മാറ്റങ്ങൾ കാരണമാണത്. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലൂടെ ആക്സസ് ചെയ്യാവുന്ന ആൽബം ആർക്കൈവ് നിർത്തലാക്കുകയാണെന്നാണ് ഗൂഗിൾ പറഞ്ഞത്. ആൽബം ആർക്കൈവ് ഒരിക്കലും ഗൂഗിൾ ഡ്രൈവിന്റെ ഭാഗമല്ല. അത് തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമായിരുന്നു. സ്വന്തമായി വെബ്പേജുള്ള അവിടെ നിങ്ങൾക്ക് ഫോട്ടോകൾ കാണാനും, ഡൗൺലോഡ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനുമൊക്കെ കഴിയുമായിരുന്നു.
ഗൂഗിളിന്റെ പുതിയ തീരുമാനം നിങ്ങളെ ബാധിക്കുമെങ്കിൽ, നിങ്ങളുടെ ഡാറ്റ ജൂലായ് 19 ന് മുൻപായി ഡൗൺലോഡ് ചെയ്യണം എന്നാവശ്യപ്പെട്ട് നിങ്ങൾക്ക് ഈമെയിൽ സന്ദേശം ലഭിക്കും. അതിനായി, നിങ്ങളുടെ ഡാറ്റ ഒരു സിപ് ഫയലിൽ ഡൗൺ ലോഡ് ചെയ്യുവാൻ സഹായിക്കുന്ന എക്സ്പോർട്ട് ടൂൾ ആയ ഗൂഗിൾ ടേക്ക്ഔട്ട് ഉപയോഗിക്കാവുന്നതാണ്.
നിങ്ങൾ അടുത്തിടെ ആൽബം ആർക്കൈവ് സന്ദർശിച്ചതിനാലോ അല്ലെങ്കിൽ നിങ്ങളുടെ ഡാറ്റകൾ അതിൽ ശേഖരിച്ചിരിക്കുന്നതിനാലോ ആണ് ഈ സന്ദേശം ലഭിക്കുന്നതെന്ന് ഗൂഗിൾ വിശദീകരിക്കുന്നു. ജൂലായ് 19 ന് ശേഷം ആൽബം ആർക്കൈവ് പേജ് ലഭ്യമല്ലാത്തതിനാൽ അതിന് മുൻപായി നിങ്ങളുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
നിങ്ങൾ ആൽബം ആർക്കൈവ് പേജിൽ പോയാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് ഒരു പോപ് അപ് പ്രത്യക്ഷപ്പെടും. അതിലെ ഗോ ടു ടേക്ക്ഔട്ട് എന്ന ഓപഷനിൽ ക്ലിക്ക് ചെയ്താൽ, ക്രിയേറ്റ് എ ന്യു എക്സ്പോർട്ട് എന്ന ഓപ്ഷൻ ലഭിക്കും. പിന്നെ തുടർച്ചയായി നെക്സ് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാൻ തയ്യാറാണെന്ന ഈമെയിൽ സന്ദേശം നിങ്ങൾക്ക് ലഭിക്കും. അത് ഡൗൺ ലോഡ് ചെയ്യുവാൻ പിന്നീട് കേവലം ഒരാഴ്ച്ച മാത്രമെ നിങ്ങൾക്ക് ലഭിക്കുകയുള്ളു.
മറുനാടന് മലയാളി ബ്യൂറോ