- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവളുടെ യഥാർത്ഥ അച്ഛൻ അവളുടെ സഹോദരനാണെന്ന് ഞാനെന്റെ മോളോട് എങ്ങനെയാണ് പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നത്; ഒരു അമ്മ സോഷ്യൽ മീഡിയയിൽ ചോദിച്ച ചോദ്യം വൈറലാകുമ്പോൾ
ഒരു അമ്മയുടെ ധർമ്മ സങ്കടം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 30 വയസ്സുള്ള മകളോട് അവളുടെ യഥാർത്ഥ പിതാവ് അവളുടെ സഹോദരനാന് എന്ന സത്യം എങ്ങനെ പറയും എന്നാണ് ആ അമ്മ ചോദിക്കുന്നത്. ഉപദേശം തേടി, പേരുവെളിപ്പെടുത്താത്ത സ്ത്രീ അറ്റ്ലാന്റികിന്റെ ഡിയർ തെറാപിസ്റ്റ് കോളത്തിലാണ് ഈ പ്രശ്ന പരിഹാരത്തിനായി ഉപദേശം തേടിയിരിക്കുന്നത്.
ഇത്തരമൊരു അവസ്ഥ സംജാതമായതിന്റെ സാഹചര്യവും അവർ വിവരിക്കുന്നുണ്ട്. തന്റെ ഭർത്താവിനെ വിവാഹം കഴിക്കുമ്പോൾ, ഭർത്താവിന് രണ്ട് കുട്ടികൾ ഉണ്ടായിരുന്നു എന്ന് അവർ പറയുന്നു. എന്നാൽ അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞപ്പോൾ രണ്ട് പേർക്കും കുട്ടി വേണമെന്ന ആഗ്രഹമുണ്ടായി. എന്നാൽ, തൊട്ട് മുൻപത്തെ വർഷം ഭർത്താവ് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയനായതിനാൽ മറ്റ് പരിഹാര മാർഗ്ഗങ്ങൾ അവർക്ക് തേടേണ്ടതായി വന്നു.
ഒരു ബീജ ബാങ്കിൽ ചെന്ന് അജ്ഞാതനായ ഒരു വ്യക്തിയുടെ ബീജം സ്വീകരിക്കുന്നതിൽ താത്പര്യമില്ലാത്തതിനാൽ ഭർത്താവിന്റെ മകനെ ബീജദാതാവാക്കുകയായിരുന്നു എന്ന് അവർ എഴുതുന്നു. അതുവഴി തങ്ങളുടെ കുട്ടിക്ക് ഭർത്താവിന്റെ ജീൻ ലഭിക്കും എന്നതായിരുന്നു അതിന്റെ കാരണം. മാത്രമല്ല, ഭർത്താവിന്റെ മകന്റെ ആകാരവും സ്വഭാവവുമെല്ലാം ലഭിക്കുമെന്നും പ്രതീക്ഷിച്ചു.
കാര്യങ്ങൾ വിശദമാക്കിയപ്പോൾ മകൻ സമ്മതം നൽകിയെന്നും അവർ എഴുതുന്നു. ഇപ്പോൾ മകൾക്ക് 30 വയസ്സായിരിക്കുന്നു. അവൾ അച്ഛാ എന്ന് വിളിക്കുന്ന വ്യക്തി യഥാർത്ഥത്തിൽ അവളുടെ മുത്തച്ഛനാണെന്നും, സഹോദരനായി കരുതുന്നയാൾ അച്ഛനാണെന്നും, സഹോദരിഅമ്മായി ആണെന്നും, അനന്തിരവൻ യഥാർത്ഥത്തിൽ അവളുടെ അർദ്ധ സഹോദരൻ ആണെന്നും ഉള്ള കാര്യം അവളോട് എങ്ങനെപറയും എന്നാണ് ആ അമ്മ വിഷമിക്കുന്നത്.
ഈ സത്യം തുറന്ന് പറയുവാൻ താനും ഭർത്താവും ഏറെ വിമ്മിഷ്ടപ്പെടുകയാണെന്നും അവർ പറയുന്നു. ഉത്കണ്ഠ ദിനം പ്രതി വർദ്ധിച്ചു വരികയാണ്. സത്യം തുറന്ന് പറഞ്ഞെ മതിയാകൂ എന്ന് ഭർത്താവിന് നിർബന്ധമാണെന്ന് പറഞ്ഞ വർ, എന്നാൽ, അതുകഴിഞ്ഞും അവൾ തന്നെ അച്ഛനായി കരുതണം എന്നാണ് ഭർത്താവ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
ഇതിനുള്ള പ്രതികരണമായി സൈക്കോതെറാപിസ്റ്റ് കൂടിയായ കോളമിസ്റ്റ് എഴുതുന്നത് ഇവിടെ രണ്ട് സത്യങ്ങളാണ് ആ മകൾ ഉൽക്കൊള്ളേണ്ടത് എന്നാണ്. ഒന്ന്, അവരുടെ ബയോളജിക്കൽ പിതാവ് ആരെന്നതും മറ്റേത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തന്റെ മാതാപിതാക്കൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്നതും. ഇത്തരം അപകടകരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നതിൽ ഉപദേശം നൽകാൻ തയ്യാറാണെന്നും ലോറി ഗോട്ട്ലീബ് എന്ന സൈക്കോതെറാപിസ്റ്റ് പറയുന്നു.
ഒഴിവുകഴിവുകൾ കണ്ടെത്താനോ, കുറ്റം വിധിയിലോ മറ്റാരെങ്കിലുമോ ചാർത്താനോ ശ്രമിക്കാതെ, സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് കാര്യങ്ങൾ തുറന്ന് പറയണമെന്നാണ് ലോറി നൽകുന്ന ഉപദേശം. സംസാരം തീരെ ചുരുക്കുക, കാര്യമാത്ര പ്രസക്തമായ സംസാരത്തിലൂടെ എല്ലാം വിവരിക്കണമെന്നും അവർ പറയുന്നു. അതേസമയം, ഈ വിവരം മകളോട് തുറന്ന് പറയുന്നു എന്ന കാര്യം, സഹോദരനെ കൂടി അറിയിക്കണം എന്നും അവർ ഉപദേശിക്കുന്നു. അയാൾക്ക് സ്വന്തമായി ഒരു കുടുംബം ഉള്ളതിനാൽ, അയാളുടെ അഭിപ്രായം കൂടി മാനിച്ചേ മുൻപോട്ട് പോകാവൂ എന്നും ലോറി ഉപദേശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ