- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുണിപറിച്ചടി, മുടിയിൽ പിടിച്ച് വലി, മലർന്നുരുണ്ട് തല്ല്... ഹൊ, പെണ്ണുങ്ങളും ഇങ്ങനെ അടികൊടുക്കുമോ? പിസാ കടയുടെ മുമ്പിൽ അഞ്ച് പെണ്ണുങ്ങൾ പരസ്പരം അടികൂടുന്ന വീഡിയോ പുറത്ത്
പിടക്കോഴി കൂവുന്ന നൂറ്റാണ്ടിനെക്കുറിച്ച് കവികൾ പണ്ടേ പാടിയിട്ടുള്ളതാണ്. എന്നാൽ, അതുക്കും മേലെയാണ് ഈ സംഭവം. അയർലൻഡിലെ ഒരു പിസ കടയ്ക്ക് മുൻപിൽ നടന്ന, വനിതകളുടെ ഒരു അടിപിടിയുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
അയർലൻഡിലെ ലിമെറിക്കിലുള്ള ടോപ് പിസക്ക് മുൻപിലുള്ള ഈ അടിപിടി പലരും ആശ്ചര്യത്തോടെയാണ് കാണുന്നത്. പരസ്പരം അടിക്കുകയും തുണി പറിച്ചെറിയുകയും, നിലത്ത് വീണ് ഉരുളകുമൊക്കെ ചെയ്യുന്നുണ്ട്. നൈറ്റ് ഔട്ടിനു പോയി മടങ്ങുകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണം നടത്തിയ ഈ വനിതകൾ തല്ലുകൂടുമ്പോൾ, അതുവഴി പോയ ചിലർ അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. തെരുവിൽ ഓടിനടന്നുള്ള അടി ഒന്ന് നിന്നെങ്കിലും പിന്നീട് വർദ്ധിച്ച ശക്തിയോടെ പുനരാരംഭിക്കുകയും ചെയ്തു. രംഗം കണ്ട് ഞെട്ടിയ വഴിപോക്കർ ദൈവത്തെ വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം.
അതിനിടയിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ തലമുടി പിടിച്ച് വലിക്കുകയും തൊഴിക്കുകയും ചെയ്യുന്നുണ്ട്. ഒരു സ്ത്രീയെ വലിച്ച് താഴെയിട്ട് മറ്റൊരാൾ അവരുടെ പുറത്ത് കയറിയിരുന്ന് ഇടിക്കുന്നതും വീഡിയോയിൽ കാണാം. അതിനിടയിൽ ഒരു പുരുഷൻ വന്ന് അവരെ പിടിച്ചു മാറ്റിയെങ്കിലും നിമിഷങ്ങൾക്കകം തല്ല് വീണ്ടും തുടങ്ങി. വർദ്ധിച്ച വീര്യത്തോടെ എത്തിയ ഒരു സ്ത്രീ തന്റെ എതിരാളിലെ വലിച്ച് നിലത്തിടുകയായിരുന്നു. നേരത്തെ ഇടപെട്ട് വഴക്ക് അവസാനിപ്പിച്ച പുരുഷൻ വീണ്ടും ഇടപെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ചെമ്പൻ മുടിയുള്ള ഒരു സ്ത്രീയും പിങ്ക് വസ്ത്രമണിഞ്ഞ ഒരു സ്ത്രീയും നേരിട്ട് പോരാടുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. പിന്നീട് ഇരുവരും നിലത്ത് വീണ് ഒരാൾക്ക് മേൽ ഒരാളായി ഉരുളാൻ തുടങ്ങുന്നു.
മറുനാടന് മലയാളി ബ്യൂറോ