- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷത്തിനു ശേഷം ചെന്നൈയിലെത്തി അമ്മയെ കണ്ട് നടൻ ബാല; നിറകണ്ണുകളോടെ മകനെ ചേർത്തു പിടിച്ച് സന്തോഷം പങ്കുവെച്ച് അമ്മ: വീഡിയോ കാണാം
അസുഖ ബാധിതനായി ആശുപത്രയിൽ കഴിഞ്ഞ ശേഷം ചെന്നെയിൽ എത്തി അമ്മയെ കണ്ട് നടൻ ബാല. ഒരു വർഷത്തിനു ശേഷമാണ് മകൻ അമ്മയെ കാണുന്നത്. അമ്മയെ വീട്ടിലെത്തി കണ്ടതിന്റെയും നിറ കണ്ണുകളോടെ അമ്മ മകനെ ചേർത്തു പിടിക്കുന്നതിന്റെയും വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
തമിഴ് ആചാരപ്രകാരം അടക്ക ഉഴിഞ്ഞ് ചെല്ലമേ, തങ്കമേ എന്നൊക്കെ വിളിച്ചാണ് താരത്തെ അമ്മ വരവേറ്റത്. ആരോഗ്യവസ്ഥ അത്ര നല്ലതല്ലാതിരുന്ന സാഹചര്യത്തിലായിരുന്നു ആശുപത്രിയിൽ എത്തി അമ്മ ചെന്താമര ബാലയെ കാണാതിരുന്നത്. മുട്ടുവേദന കാരണമാണ് ആശുപത്രിയിലേക്ക് അമ്മ വരാതിരുന്നത് എന്ന് ബാല വ്യക്തമാക്കുന്നു. ചിലപ്പോൾ ഞാൻ മരിച്ചിട്ടുണ്ടെങ്കിൽ അമ്മ തന്നെ കാണുമായിരുന്നില്ല. വളരെ ദീർഘമായ കാലത്തിനു ശേഷം താൻ അമ്മയെ കാണുകയാണ്.
മകനെ അമ്മ വരവേറ്റപ്പോഴുള്ള രംഗം വീഡിയോയെ ഹൃദയസ്പർശിയാക്കുന്നു. തങ്കമേയെന്നാണ് അമ്മ ബാലയെ വിളിച്ചത്. സംവിധായകൻ ശിവയുടെ സഹോദരനാണ് ബാല.