- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോഹ്ലി വാങ്ങുന്നത് 11.45 കോടി രൂപ; പ്രിയങ്ക ചോപ്ര 4.40 കോടി; ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ ആദ്യ നൂറ് പേരുടെ പട്ടികയിൽ ഇടം നേടി ഇരുവരും; ലിസ്റ്റിൽ ഒന്നാമത് ക്രിസ്റ്റ്യാനോ; രണ്ടാമത് മെസി
മുംബൈ: ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. കളിക്കളത്തിന് പുറത്ത് നിരവധി ബ്രാൻഡുകളുമായി സഹകരിക്കുന്ന താരത്തിന്റെ വരുമാനവും മറ്റ് വിവരങ്ങളും അറിയാൻ ആരാധാകർക്കും ഏറെ താൽപര്യമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ ഒരു പരസ്യത്തിന് താരം വാങ്ങിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ 256 മില്യൻ പേരാണ് വിരാട് കോലിയെ പിന്തുടരുന്നത്. വ്യക്തിപരമായ പോസ്റ്റുകൾക്കൊപ്പം തന്നെ കൊളാബ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും തന്റെ ഇൻസ്റ്റഗ്രാമിൽ കോലി പങ്കുവെക്കാറുണ്ട്. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോപ്പർ എച്ച്ക്യു എന്ന സ്ഥാപനമാണ് ഇൻസ്റ്റയിൽ ഒരു സ്പോൺസേഡ് പോസ്റ്റ് ഇടുന്നതിന് കോലി വാങ്ങുന്ന തുക എത്രയെന്ന് വെളിപ്പെടുത്തുന്നത്.
2023 ലെ ഏറ്റവും പുതിയ കണക്കുപ്രകാരം ഇൻസ്റ്റഗ്രാമിലെ ഓരോ സ്പോൺഡേസ് പോസ്റ്റുകൾക്കും 11.45 കോടി രൂപയോളമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വാങ്ങിക്കുന്നത്. ഏറ്റവുമധികം താരങ്ങൾ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ക്രിക്കറ്റർ, ഇൻസ്റ്റയിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള ഇന്ത്യക്കാരൻ, ഏഷ്യക്കാരൻ തുടങ്ങി നിരവധി റെക്കോഡുകളുള്ള കോഹ്ലി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളുടെ പട്ടികയിൽ പതിനാലാം സ്ഥാനത്താണുള്ളത്.
സെലിബ്രിറ്റികൾ ഡോമിനേറ്റ് ചെയ്യുന്ന ഈ പട്ടികയിൽ ആദ്യ ഇരുപതിൽ നാല് സ്പോർട്സ് താരങ്ങൾ മാത്രമാണുള്ളത്. തുടർച്ചയായ മൂന്നാം തവണയും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമത് എത്തിയപ്പോൾ മെസി രണ്ടാമതായി നിൽക്കുന്നു. നിരവധി ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡറായ ക്രിസ്റ്റിയാനോ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റിലൂടേയും 3.234 ദശലക്ഷം ഡോളർ (ഏകദേശം 26.76 കോടി രൂപ) സാമ്പാദിക്കുന്നു.
ക്രിസ്റ്റ്യാനോയെ പോലെ വിവിധ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡറായ മെസി 2.597 മില്യൺ ഡോളർ അഥവാ ഏകദേശം 21.49 കോടി രൂപയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റിൽ നിന്നും കരസ്ഥമാക്കുന്നത്. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ പട്ടികയിൽ പത്തൊൻപതാമതായി ഇടം പിടിച്ചിട്ടുണ്ട്. 1.141 മില്യൺ ഡോളർ (ഏകദേശം 9.44 കോടി) രൂപയാണ് നെയ്മറിന് ഓരോ പോസ്റ്റിൽ നിന്നും ലഭിക്കുന്നത്.
പട്ടികയിൽ ബോളിവുഡ്, ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസ് 29-ാം സ്ഥാനത്തുണ്ട്. 4.40 കോടി രൂപയാണ് ഒരു ഇൻസ്റ്റ പോസ്റ്റിന് പ്രിയങ്കയ്ക്കു ലഭിക്കുന്നത്. അതേസമയം 27ാം സ്ഥാനത്താണ് ഫ്രാൻസിന്റെ സൂപ്പർ താരമായ കിലിയൻ എംബാപ്പെ. ഏകദേശം 4.75 കോടി രൂപയാണ് എംബാപ്പെക്ക് ഓരോ പോസ്റ്റിൽ നിന്നും ലഭിക്കുന്നത്.
പ്രൊമോഷണൽ പോസ്റ്റുകൾക്കും ഫോട്ടോകൾക്കുമായി മൂന്ന് കോടിയാണ് 2021 മുതൽ പ്രിയങ്കയ്ക്ക് ലഭിക്കുന്നത്.
മറുനാടന് ഡെസ്ക്