- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിലും ചന്ദ്രയാൻ മൂന്നിന്റെ 'വിജയഘോഷം'; ആഘോഷ തിമിർപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മൂന്നാം ട്വന്റി 20ക്ക് തൊട്ടുമുമ്പ് സോഫ്റ്റ് ലാൻഡിങ് വിജയ കാഴ്ച തൽസമയം വീക്ഷിച്ച് താരങ്ങൾ; ദൃശ്യങ്ങൾ പങ്കുവച്ച് ബിസിസിഐ
ഡബ്ലിൻ: ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനെത്തൊട്ട നിമിഷം തത്സമയം വീക്ഷിച്ച് ആഘോഷ തിമിർപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. അയർലൻഡിനെതിരായ മൂന്നാം ട്വന്റി 20ക്ക് ഇറങ്ങും മുമ്പായിരുന്നു ഡബ്ലിനിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ 'വിജയഘോഷം'. മൂന്നാം ട്വന്റി 20ക്ക് തൊട്ടുമുമ്പ് ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിങ് വിജയ കാഴ്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തൽസമയം വീക്ഷിക്കുകയായിരുന്നു. ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയടക്കമുള്ള താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും കയ്യടികളോടെ രാജ്യത്തിന്റെ ചാന്ദ്ര ദൗത്യ വിജയം ആഘോഷിച്ചു. ഈ ദൃശ്യങ്ങൾ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
India watching the broadcast from Dublin of Indian Space Research Organisation's Chandrayaan-3 landing on the moon ???? pic.twitter.com/mBK8Lur2ou
- ESPNcricinfo (@ESPNcricinfo) August 23, 2023
ചന്ദ്രയാൻ മൂന്നിന്റെ വിജയാഘോഷങ്ങളിലാണ് രാജ്യം. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐഎസ്ആർഓ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി. ഓഗസ്റ്റ് 23 വൈകുന്നേരം ആറേകാലോടെയാണ് ചന്ദ്രനിൽ ഇന്ത്യ ചരിത്രം കുറിച്ചത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിങ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ട് പൂർത്തിയാക്കി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിംഗിനായി തെരഞ്ഞെടുത്തിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചന്ദ്രയാൻ 3യുടെ വിജയത്തിൽ ഹർഷാരവങ്ങളോടെ പങ്കുചേർന്നു. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്. ചരിത്ര നിമിഷത്തിൽ 'ഇന്ത്യ ഈസ് ഓൺ ദ മൂൺ' എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും ഞങ്ങളെയും അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദിയെ ക്ഷണിക്കുകയായിരുന്നു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്.
മറുനാടന് ഡെസ്ക്