- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി; സന്തോഷ വാർത്ത അറിയിച്ച് ജസ്പ്രിത് ബുമ്ര; ആൺകുഞ്ഞ് പിറന്ന വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച് ഇന്ത്യൻ പേസർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയ്ക്കും ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ആൺകുഞ്ഞ് പിറന്നു. തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെ ബുമ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അംഗദ് ജസ്പ്രീത് ബുമ്ര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായെത്തിയത്.
ഏഷ്യാ കപ്പ് ടൂർണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുമ്ര ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇതോടെ നേപ്പാളിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തിൽ താരം കളിക്കില്ല. സൂപ്പർ ഫോർ മത്സരങ്ങൾക്കായി ബുമ്ര തിരിച്ചെത്തും. ബുമ്രയ്ക്ക് പകരം നേപ്പാളിനെതിരേ മുഹമ്മദ് ഷമി കളിക്കും.
പരിക്ക് മൂലം ദീർഘനാൾ ടീമിന് പുറത്തായിരുന്ന ബുമ്ര ഇക്കഴിഞ്ഞ അയർലൻഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്ര കളിക്കില്ലെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയെന്നായിരുന്നു പുറത്തുവന്ന വിവരം.
ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി പന്തെടുക്കുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സൂപ്പർ ഫോർ മത്സരങ്ങൾക്കായി ബുമ്ര തിരിച്ചെത്തും. 29 കാരനായ ബുമ്ര അടുത്തകാലത്താണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്.
മറുനാടന് ഡെസ്ക്