നടി മീര നന്ദൻ വിവാഹിതയാകുന്നു, വരൻ ശ്രീജു; 'എൻഗേജ്ഡ്, ലവ്, ഫൈനലി' എന്നീ ഹാഷ് ടാഗുകളോടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി

കൊച്ചി: ഗായികയും നടിയുമായ മീര നന്ദൻ വിവാഹിതയാവുന്നു. ശ്രീജുവാണ് വരൻ. വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരം മീര നന്ദൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. എൻഗേജ്ഡ്, ലവ്, ഫൈനലി എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ചടങ്ങിന്റെ ഫോട്ടോഗ്രഫി നിർവ്വഹിച്ച ലൈറ്റ്‌സ് ഓൺ ക്രിയേഷൻസിന്റെ ഇൻസ്റ്റഗ്രാം പേജിൽ വിവാഹത്തിലേക്ക് എത്തിയ ഇരുവരുടെയും പരിചയത്തെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കൾ പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനിൽ നിന്ന് ദുബൈയിൽ എത്തുകയായിരുന്നു, ഫോട്ടോഗ്രാഫി കമ്പനിയുടെ പേജിൽ പറയുന്നു.

'

 
 
 
View this post on Instagram

A post shared by Meera Nandhaa (@nandan_meera)

ഫോർ ലൈഫ്' എന്ന തലക്കെട്ടോടെയാണ് മീര നന്ദൻ തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. എൻഗേജ്‌മെന്റ് ചിത്രങ്ങൾ പകർത്തിയ 'ലൈറ്റ്‌സ് ഓൺ ക്രിയേഷൻസ്' എന്ന ഇൻസ്റ്റ ഹാൻഡ്ലിലാണ് കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ 'പെർഫെക്ഷനിലക്ക് അറേഞ്ച് ചെയ്യപ്പെട്ട സ്‌നേഹം' എന്ന ഒരു കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്.

നടിമാരായ പേളി മാണി, സ്വാസിക, മഞ്ജു പിള്ള, ഷംന കാസിം, ശിവദ, നമിതാ പ്രമോദ്, അനുമോൾ തുടങ്ങി നിരവധി പേരാണ് മീര നന്ദന് ആശംസകളുമായെത്തിയത്.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

പുതിയ മുഖം, പോത്തൻ വാവ, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ്എമ്മിൽ ആർജെയാണ്. ഈ വർഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.