- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോൺ 12 ഫ്രാൻസ് നിരോധിച്ചതിനു പുറകെ ജർമ്മനിയും ബെൽജിയവും ഫോണിന്റെ റേഡിയേഷൻ ലെവലിനെക്കുറിച്ച് പരിശോധിക്കുന്നു; ഏറ്റവും കൂടുതൽ റേഡിയോ വികിരണം നടത്തുന്ന ഫോണുകളെക്കുറിച്ച് അറിയുക
അനുവദനീയമായതിലും കൂടുതൽ അളവിൽ റേഡിയേഷൻ കണ്ടെത്തിയതിനെ തുടർന്ന് ഫ്രാൻസ് ആപ്പിളിന്റെ ഐഫോൺ 12 കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ആവശ്യമായ അപ്ഡേറ്റുകൾ ചെയ്യുകയോ അതല്ലെങ്കിൽ, ഫ്രാൻസിൽ വിറ്റ ഐഫോൺ 12 കൾ എല്ലാം തന്നെ തിരിച്ചെടുക്കുകയോ വേണമെന്ന് ഫ്രാൻസ് ഭരണകൂടം ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിനു പിന്നാലെ ഇപ്പോൾ ജർമ്മനിയിലേയും ബെൽജിയത്തിലേയും റെഗുലേറ്റർമാർ ഐഫോൺ 12 മായി ബന്ധപ്പെട്ട് ആരോഗ്യത്തിന് ഭീഷണികൾ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ്.
അനുവദനീയമായതിലും 40 ശതമാനം അധികം റേഡിയേഷനാണ് ഐഫോൺ 12 ന് ഉള്ളതെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് റെഗുലേറ്റർമാർ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ വാദത്തെ ആപ്പിൾ നിഷേധിക്കുകയാണ്. വിവിധ അന്താരാഷ്ട്ര ഏജൻസികൾ ഐഫോൺ 12 നെ സർട്ടിഫൈ ചെയ്തിട്ടുണ്ട് എന്നാണ് ആപ്പിൾ പറയുന്നത്. അവരുടെയെല്ലാം പരിശോധനയിൽ റേഡിയേഷൻ അനുവദനീയമായ അളവിലും കുറവാണെന്നാണ് കണ്ടത്തിയതെന്നും കമ്പനി അവകാശപ്പെടുന്നു.
ഫ്രാൻസ് നിരോധിക്കുകയും, ഇറ്റലിയും സ്പെയിനും ഐഫോൺ 12 പരിശോധിക്കാൻ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ജർമ്മനിയും ബെൽജിയവും ആ പാത പിന്തുടരുകയാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യൂറോപ്പിൽ എത്ര ഐഫോൺ 12 വിറ്റഴിച്ചിട്ടുണ്ട് എന്നത് ഇപ്പോൾ വ്യക്തമല്ല. എന്നാൽ, 2020-ൽ ഈ മോഡൽ പുറത്തിറക്കീയപ്പോൾ 68.64 മില്യൺ വിറ്റുവരവായിരുന്നു ആപ്പിൾ രേഖപ്പെടുത്തിയത്. ലോകമാകമാനമായി 100 മില്യൺ ഹാൻഡ്സെറ്റുകൾ വിറ്റഴിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
ഇപ്പോൾ ഫ്രാൻസ് നടത്തിയ കണ്ടെത്തലുകൾ ശരിയാണെങ്കിൽ, ഏറ്റവും അധികം റേഡിയേഷന് കാരണമാകുന്ന മോട്ടോറോള എഡ്ജ്, സെഡ് ടി ഇ ആക്സൺ 11 5 ജി എന്നിവയ്ക്കൊപ്പമായിരിക്കും വികിരണത്തിന്റെ കാര്യത്തിൽ ഐഫോൺ 12 ന്റെയും സ്ഥാനം. മൊബൈൽ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ രൂപപ്പെടുത്തുന്ന വൈദ്യൂത കാന്തിക തരംഗത്തിൽ പെട്ടുപോകുന്ന ശരീരം എത്രമാത്രം ഊർജ്ജം ആഗിരണം ചെയ്യുന്നു എന്നതിനെ സൂചിപ്പിക്കുന്ന സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ് (സാർ) ന്റെ അടിസ്ഥാനത്തിലാണ്യൂറോപ്യൻ യൂണിയൻ റേഡിയേഷൻ മാനദണ്ഡം രൂപീകരിച്ചിട്ടുള്ളത്.
ഹാൻഡ് സെറ്റ് ചെവിക്ക് അടുത്ത് പിടിക്കുമ്പോളോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തിനോട് അടുത്ത് നിൽക്കുമ്പോഴോ ഇത് 2 വാട്ട്സ് പെർ കിലോഗ്രാമും പോക്കറ്റിൽ ഇടുകയോ കൈയിൽ പിടിക്കുകയോ ചെയ്യുമ്പോൾ 4 വാട്ട്സ് പെർ കിലോഗ്രാമും ആകണം ഇത്. എന്നാൽ, ഫ്രഞ്ച് ഏജൻസി കണ്ടെത്തിയത് ഐഫോണിന്റെ വികിരണം 5.74 വാട്ട്സ് പെർ കിലോഗ്രാം ആനെന്നായിരുന്നു.
എന്നാൽ, ആപ്പിൾ അവകാശപ്പെടുന്നത് ചെവിക്കടുത്ത് പിടിക്കുമ്പോൾ ഇത് 0.98 വാട്ട്സ് പെർ കിലോഗ്രാമും പോക്കറ്റിൽ വയ്ക്കുമ്പോൾ ഇത് 0.99 വാട്ട്സ് പെർ കിലോഗ്രാമും ആണെന്നാണ്.
മറുനാടന്‍ മലയാളി ബ്യൂറോ