- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാന്ദ്ര-വർളി സീ ലിങ്കിലൂടെ ഇരുചക്ര വാഹനം ഓടിച്ചു; പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു: വീഡിയോ വൈറലായതിന് പിന്നാലെ യുവതി അറസ്റ്റിൽ
മുംൈബ: ബാന്ദ്ര-വർളി സീ ലിങ്കിലൂടെ നിയമം ലംഘിച്ച് ഇരുചക്ര വാഹനം ഓടിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ നുപുർ പട്ടേൽ (26) ആണ് വർളിയിൽ കഴിഞ്ഞയാഴ്ച പിടിയിലായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സീ ലിങ്കിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനാനുമതി ഇല്ലെന്ന് അറിയാതെയായിരുന്നു നുപുറിന്റെ വരവ്. യുവതി ഹെൽമറ്റും ധരിച്ചിരുന്നില്ല.
പുണെയിൽ താമസിക്കുന്ന സഹോദരനെ കാണാൻ എത്തിയായിരുന്നു് നുപുർ പട്ടേൽ. ഇതിനിടെ വർളി സീ ലിങ്ക് കാണുന്നതിനായി സഹോദരന്റെ ബൈക്കിൽ മുംബൈയിൽ എത്തുകയായിരുന്നു.
Meet NUPUR PATEL,
- ShoneeKapoor (@ShoneeKapoor) September 24, 2023
joyriding on her motorcycle without a #helmet on the Bandra-Worli Sea Link where two-wheelers are not permitted.
She started verbally #abusing the police and even allegedly pointed her cigarette lighter, which was shaped like a #pistol, at the police when asked… pic.twitter.com/wGzuSDaUW8
അനുമതി ഇല്ലാത്തിടത്ത് ബൈക്കുമായി പ്രവേശിച്ചതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു. ഇതോടെ യുവതി നടുറോഡിൽ അസഭ്യം പറയുന്നതും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പിസ്റ്റളിന്റെ ആകൃതിയിലുള്ള സിഗരറ്റ് ലൈറ്റർ ചൂണ്ടുന്നതും ഉൾപ്പെടെ വിഡിയോയിൽ കാണാം. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്താനും യുവതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു.