- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരെ മടുത്തു, നിങ്ങളെന്നെ സുഹൃത്താക്കുമോയെന്ന് ചോദ്യം; അശ്ലീലച്ചുവയോടെ സംസാരം; റഷ്യൻ യൂട്യൂബറുടെ പിന്നാലെ നടന്ന് ശല്യം ചെയ്ത് യുവാവ്; കമന്റിലൂടെ കോക്കോയോട് മാപ്പ് ചോദിച്ച് ആരാധകർ
ന്യൂഡൽഹി: റഷ്യൻ യൂ ട്യൂബറായ വനിതയെ ഡൽഹിയിൽ ആക്രമിച്ചതായി പരാതി. കോക്കോ ഇൻ ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തയായ ഇൻഫ്‌ളുവൻസറെയാണ് ഡൽഹിയിലെ സരോജിനി നഗറിൽ വച്ചാണ് കോക്കോ എന്ന് വിളിപ്പേരുള്ള ക്രിസ്റ്റീനയെ ഉപദ്രവിച്ചത്. ഇന്ത്യ എപ്പിസോഡ് ചെയ്യാനെത്തിയതാണ് ഇവർ. സംഭവം യുവതിയുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യുകയും വൈറലാവുകയും ചെയ്തു.
യുവാവ് യുവതിയുടെ അടുത്തെത്തി സംഭാഷണത്തിനും ചങ്ങാത്തത്തിനും ശ്രമിച്ചു. സംഭാഷണത്തിനിടെ ഇയാൾ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു. യുവതി ഇയാളെ അവഗണിച്ച് നടന്ന് പോയെങ്കിലും ഇയാൾ പിന്തുടർന്ന് മോശമായ പരാമർശങ്ങൾ നടത്തി.
യൂട്ഊബർ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിട്ടു. ഷെയർ ചെയ്തതിന് പിന്നാലെ, വീഡിയോ ഇന്റർനെറ്റിൽ വൈറലായി. യുവാവിന്റെ പെരുമാറ്റത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. യുവാവിനെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യമുയർന്നു.
ഇന്ത്യക്കാരൻ എന്ന നിലയിൽ യുവാവിന്റെ പെരുമാറ്റത്തിൽ മാപ്പ് ചോദിക്കുന്നുവെന്ന് ഒരാൾ കുറിച്ചു. മിസ് കോക്കോ എന്ന പേരിലാണ് യുവതി യൂട്യൂബിലും ഇൻസ്റ്റയിലും പ്രശസ്തമായത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 70,000 ഫോളോവേഴ്‌സും യൂട്യൂബിൽ രണ്ട് ലക്ഷം വരിക്കാരുമുണ്ട്.
ഏറെ ആരാധകരുള്ള റഷ്യൻ യുട്യൂബറാണ് ക്രിസ്റ്റീന. രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകളാണ് 'കോക്കോ ഇൻ ഇന്ത്യ' എന്ന യുട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. നന്നായി ഹിന്ദി സംസാരിക്കുന്ന ഇവർ ഇപ്പോൾ ഇന്ത്യയിലാണ് താമസിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോക്കോ യുട്യൂബിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. തന്നെ ശല്ല്യം ചെയ്യുന്ന ഒരു ഇന്ത്യൻ യുവാവിന്റെ വീഡിയോയാണ് അവർ പങ്കുവെച്ചത്.
വീഡിയോകൾ ഒരുപാട് കാണാറുണ്ടെന്നും സുഹൃത്താകണമെന്നും പറഞ്ഞാണ് യുവാവ് കോക്കോയെ സമീപിക്കുന്നത്. എന്നാൽ പരിചയമില്ലാത്തതിനാൽ സുഹൃത്താക്കാൻ സാധിക്കില്ലെന്ന് കോക്കോ മറുപടി നൽകി. തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും യുവതി പറഞ്ഞു. ഒരു സുഹൃത്ത് കൂടി ഉണ്ടായാൽ എന്താണ് പ്രശ്നമെന്ന് പറഞ്ഞ് യുവാവ് വീണ്ടും കോക്കോയുടെ പിന്നാലെ നടക്കുകയായിരുന്നു. ഒരു റഷ്യൻ സുഹൃത്ത് തന്റെ സ്വപ്നമാണെന്നും ഇയാൾ പറയുന്നുണ്ട്.
എന്തുകൊണ്ട് ഇന്ത്യയിൽ നിന്ന് ഒരു സുഹൃത്തിനെ വേണ്ട എന്ന് കോക്കോ യുവാവിനോട് ചോദിക്കുന്നുണ്ട്. ഇന്ത്യക്കാരെ മടുത്തുവെന്നും കോക്കോ വളരെ സെക്സിയാണെന്നും ഇയാൾ മറുപടി നൽകുന്നു. ഇതോടെ കോക്കോ അസ്വസ്ഥതയാകുന്നതും വീഡിയോയിൽ കാണാം. വേഗത്തിൽ ബൈ പറഞ്ഞ് യുവതി വീഡിയോ അവസാനിപ്പിക്കുകയും ചെയ്യുന്നു.
ഈ വീഡിയോയുടെ കമന്റിലൂടെ പലരും കോക്കോയോട് ക്ഷമ ചോദിച്ചു. ഇത്തരം ആളുകളെ സുഹൃത്താക്കുകയേ ചെയ്യരുതെന്ന് ആളുകൾ കോക്കോയോട് പറയുന്നു. വളരെ മോശം പെരുമാറ്റമാണ് യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മറ്റ് ഇന്ത്യക്കാരുടെ പേര് കൂടി കളങ്കപ്പെടുത്തുമെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ