- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമലപോൾ വീണ്ടും വിവാഹിതയാകുന്നു; നടിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത് ജഗത് ദേശായി; വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗോടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ
കൊച്ചി: നടി അമലപോൾ വീണ്ടും വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് അമലയുടെ വരൻ. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ''മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു'' എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.
അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗദ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'ജിപ്സി ക്യൂൻ യെസ് പറഞ്ഞു' എന്ന ക്യാപ്ഷൻ വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗോടെ ജഗദ്് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ പെട്ടന്ന് ഡാൻസേഴ്സിന്റെ അടുത്തെത്തി അവർക്കൊപ്പം ചേരുകയാണ് ജഗദ്. ഡാൻസ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വിഡിയോയിൽ കാണാം. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.
ജഗദിന്റെ പ്രപ്പോസൽ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നൽകുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്. നേരത്തെ ജഗദ് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോൾ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാർത്തകൾ വന്നിരുന്നു.
2014 ൽ തമിഴ് സംവിധായകൻ എ.എൽ വിജയിയെ അമല വിവാഹം കഴിച്ചിരുന്നു എന്നാൽ പിന്നീട് ഇവർ വിവാഹമോചനം നേടി. തലൈവ എന്ന വിജയ് സംവിധാനം ചെയ്ത ദളപതി ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് വളരെ മാധ്യമ ശ്രദ്ധ നേടിയതായിരുന്നു ഇവരുടെ വിവാഹം. എന്നാൽ പിന്നാലെ വിവാഹ മോചന വാർത്തയും എത്തി. ആക്കാലത്ത് സംവിധായകൻ വിജയിയുടെ കുടുംബം അമലയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാൽ വിവാഹ മോചനം സംബന്ധിച്ച് അമല ഒന്നും വ്യക്തമാക്കിയിരുന്നില്ല.
പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങുമായി താരം ലിവിങ് റിലേഷിനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ബോധപ്പൂർവമായി ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്.
2009 ൽ ലാൽ ജോസിന്റെ നീലതാമരയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ അമല പോൾ പിന്നീട് തമിഴിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുകയായിരുന്നു. 2010 ൽ ഇറങ്ങിയ മൈനയാണ് അമലപോളിന്റെ കരിയറിൽ വഴിത്തിരിവായത്.
തമിഴിലും തെലുങ്കിലും മലയാളത്തിലും തിരക്കേറിയ നടിയാണ് അമലപോൾ. അടുത്തകാലത്തായി സിനിമ രംഗത്ത് നിന്നും കുറച്ച് ചിത്രങ്ങൾ മാത്രമാണ് അമല ചെയ്യുന്നത്. അതേ സമയം അമല സോഷ്യൽ മീഡിയയിൽ സജീവമാണ്.
മറുനാടന് ഡെസ്ക്