- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമറ്റിനോട് വേണം 'കാതൽ'; ട്രെൻഡിനൊപ്പം നീങ്ങി കേരള പൊലീസിന്റെ കുറിപ്പ്
തിരുവനന്തപുരം: സോഷ്യൽ മീഡിയ ആകെ മമ്മൂട്ടി നായകനായ ചിത്രം കാതലിന്റെ റിവ്യൂസും കമന്റ്സുമാണ്. ഈ പശ്ചാത്തലത്തിൽ, ട്രെൻഡിന് അനുസരിച്ച് നീങ്ങുകയാണ് കേരള പൊലീസും. ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമറ്റിനോട് വേണം കാതൽ എന്നാണ് പൊലീസ് ഓർമ്മിപ്പിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു ക്ഷതമേൽക്കുക. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാൻ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്.
ഹെൽമെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു.
ഗുണനിലവാരമുള്ളതും ശിരസ്സിന് അനുയോജ്യമായ വലുപ്പത്തിലുള്ളതുമായ ഹെൽമെറ്റ് വാങ്ങുക. Face Shield ഉള്ളതുതന്നെ വാങ്ങാൻ ശ്രമിക്കുക. വില കുറഞ്ഞ ഹെൽമെറ്റ് സുരക്ഷിതമല്ല.
ഓർക്കുക. പൊലീസിന്റെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവൻ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെൽമെറ്റ് ധരിക്കുന്നത്.
ഒന്നുകൂടി... ചിൻസ്ട്രാപ്പ് ഉപയോഗിച്ച് ഹെൽെമറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കാൻ മറക്കണ്ട. ചിൻ സ്ട്രാപ്പ് മുറുക്കിയില്ലെങ്കിൽ അപകടം ഉണ്ടാകുമ്പോൾ ഹെൽമെറ്റ് ആദ്യംതന്നെ തെറിച്ചുപോകാൻ സാധ്യതയുണ്ട്.
keralapolice #keralatrafficpolice #roadsafety