മലപ്പുറം: ആ വീഡിയോ കണ്ടത് 35 കോടി ആളുകൾ. അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്വാൻ പന്തുതട്ടുന്ന വീഡിയോ ലോകമാകെയുള്ള 35 കോടി ആളുകളാണ് കണ്ട്. പത്ത് ദിവസം മുൻപ് റിസ്വാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ (30 സെക്കൻഡ് വിഡിയോ) കോടിക്കണക്കിന് ആളുകളുടെ മനം കവർന്ന് റെക്കോർഡിനരികലെത്തി നിൽക്കുകയാണ്.

ഏറ്റവും കൂടുതൽ പേർ കണ്ട ഇൻസ്റ്റ റീൽ എന്ന് ഗൂഗുളിൽ സെർച്ച് ചെയ്താൽ നിലവിൽ കാണുന്നത് ഇറ്റലിക്കാരൻ കാബിയുടെ ഫുട്‌ബോൾ ലേൺ ഫ്രം കാബി എന്ന റീലാണ്. 38.9 കോടി പേരാണ് ഇതുവരെ കണ്ടത്. ആ സ്ഥാനത്ത് വൈകാതെ തന്റെ പേര് വരുമെന്ന പ്രതീക്ഷയിലാണു റിസ്വാൻ. മാങ്കടവ് സ്വദേശി അബ്ദുൽ മജീദിന്റെയും മൈമൂനയുടെയും മകനാണ്.

 
 
 
View this post on Instagram

A post shared by muhammed riswan (@riswan_freestyle)

കാബിയുടെ റെക്കോർഡ് റിസ്വാൻ മറികടക്കുന്നത് കാണാൻ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് മലയാളികൾ. കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്‌ബോൾ അടിച്ചുവിടുന്നതാണ് ദൃശ്യത്തിൽ. പന്ത് ആരെങ്കിലും കണ്ടോ എന്നൊരു ക്യാപ്ഷനും.

ഇൻസ്റ്റഗ്രാമിൽ മുൻപും റിസ്വാന്റെ (21) ഫ്രീസ്‌റ്റൈൽ റീൽസ് പലതും നാലും അഞ്ചും കോടി പേർ കണ്ടിട്ടുണ്ട്. പെരുങ്കടവ് പാലത്തിൽ കയറിയിരുന്ന് റിസ്വാൻ പന്തു തട്ടുന്ന റീലുകൾ വൻ ഹിറ്റായിരുന്നു.