- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നുവെന്ന പേരിൽ വീഡിയോ; വിവാഹ വേഷത്തിൽ നാലുപേരുടെയും കഴുത്തിൽ ഹാരം; അഗ്നിക്ക് വലം വയ്ക്കുന്നു; ലൈക്കിനും ഷെയറിനും വേണ്ടിയെന്ന് പരിഹാസം
ന്യൂഡൽഹി: വിവാഹ ചടങ്ങിനിടെ അരങ്ങേറുന്ന അബദ്ധങ്ങളും തമാശകളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുണ്ട്. എന്നാൽ ഒരേ വിവാഹ വേദിയിൽ നാല് യുവതികളെ ഒരു യുവാവ് വരണമാല്യം ചാർത്തി സ്വന്തമാക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു യുവാവ് നാല് സ്ത്രീകളുമായി അഗ്നിക്ക് വലം വയ്ക്കുന്നതാണ് കാണുന്നത്. നാലുപേരും വിവാഹവേഷത്തിൽ തന്നെയാണ്. നാലുപേരുടെ കഴുത്തിലും ഹാരവും കാണാം.
വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട അനേകം വീഡിയോകൾ ദിവസവുമെന്നോണം പ്രചരിക്കാറുണ്ടെങ്കിലും അതിൽ നേരേതാണ്, കള്ളമേതാണ് എന്ന് മനസിലാക്കുക ചിലപ്പോൾ പ്രയാസമാണ്. ലൈക്കുകൾക്കും, ഷെയറുകൾക്കും വൈറലാവാനും വേണ്ടിത്തന്നെ അതുപോലെ പല വീഡിയോകളും ആളുകൾ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയും അത്തരത്തിലുള്ളതാണെന്ന പരിഹാസമാണ് ഉയരുന്നത്.
सारथी मेरे रथ को खाई के तरफ ले चलो...???? pic.twitter.com/n9bYlCOtMS
- मुसाफिर ????vk (@musafir_vj) December 7, 2023
യുവാവ് പുഞ്ചിരിയോടെയാണ് അഗ്നിക്ക് വലം വയ്ക്കുന്നത്. ഒരു പന്തലിലാണ് ഇത് നടക്കുന്നത്. ചുറ്റുമുള്ളവർ പൂക്കളെറിഞ്ഞ് ഇവരെ ആശീർവദിക്കുന്നുമുണ്ട്. തീർന്നില്ല പ്രദക്ഷിണം പൂർത്തിയാകുമ്പോൾ നാലു യുവതികളും യുവാവിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതും വീഡിയോയിൽ കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ പ്രചരിക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് എക്സിൽ പങ്കുവച്ച ഈ വീഡിയോ 73.2 K പേർ ലൈക്ക് ചെയ്തു കഴിഞ്ഞു.
എന്നാൽ, ഇത് യഥാർത്ഥ വിവാഹമല്ല. വെറും റീലിന് വേണ്ടി മാത്രം കാട്ടിക്കൂട്ടുന്നതാണ് എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരാൾ പറഞ്ഞത് റീലിന് വേണ്ടി ഓരോന്ന് കാണിക്കുമ്പോൾ ശരിക്കും വിവാഹത്തിന് ഏത് ദിശയിലാണോ വലം വയ്ക്കുന്നത് അതുപോലും മറന്നു പോയി എന്നാണ്. ഏതായാലും, ആളുകൾ ഈ വിവാഹത്തെ വെറും കോമഡിയായിട്ടാണ് കണ്ടിരിക്കുന്നത്. ലൈക്കിനും ഷെയറിനും വേണ്ടി എന്തെല്ലാമാണ് ആളുകൾ കാണിക്കുന്നത് എന്നാണ് മറ്റൊരു കൂട്ടം ആളുകൾ ചോദിക്കുന്നത്.
മറുനാടന് ഡെസ്ക്