- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
കിടിലൻ ഓഫറുമായി മലപ്പുറത്തെ പൊലീസ് ഏമാന്മാർ
മലപ്പുറം: ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ചിലർക്ക് ഹെൽമറ്റ് വയ്ക്കാൻ വലിയ മടിയാണ്. ഇക്കൂട്ടരെ കൂടി വഴിക്ക് കൊണ്ടുവരാൻ പുതിയൊരു ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ് മലപ്പുറം എസ്പി.
ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് വച്ചാൽ സമ്മാനം നൽകുന്നതാണ് കിടിലൻ ഓഫർ. ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് 'സ്മാർട്ട് റൈഡർ ചലഞ്ച്' എന്ന പേരിലുള്ള മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സമ്മാന പദ്ധതി. മലപ്പുറം എസ്പിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.
ചെയ്യേണ്ടത് ഇത്രമാത്രം. മലപ്പുറം പൊലീസിന്റെ പേജ് ലൈക്ക് ചെയ്ത ശേഷം നിങ്ങളുടെ ഹെൽമെറ്റ് ധരിച്ച ഫോട്ടോ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്യുക. അതിൽ 17ന് ഉച്ചയ്ക്ക് 12 വരെ ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന മൂന്ന് ഫോട്ടോകൾക്ക് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ സമ്മാനം നൽകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.മാത്രമല്ല, ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ ഫോട്ടോ എടുത്ത് സ്ഥലം, തീയതി, സമയം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് അയച്ചാൽ സമ്മാനം വീട്ടിലെത്തും. ഇത്തരത്തിൽ ഫോട്ടോ അയക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.