- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ നിങ്ങളായി തുടരുക, മാറാൻ ശ്രമിക്കരുത്; കാരണം നിങ്ങൾ സ്നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്'; വിവാഹിതരായ പെൺകുട്ടികളോട് സാനിയ മിർസ; പിന്തുണച്ച് ആരാധകർ
മുംബൈ: ഇന്ത്യൻ ടെന്നീസ് വനിതാ താരം സാനിയ മിർസയും ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും തമ്മിൽ വേർപിരിഞ്ഞതും മാലിക് മൂന്നാമതും വിവാഹിതനായതും കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു. ജനുവരി 20ന് താൻ വീണ്ടും വിവാഹിതനായെന്ന് ഷുഐബ് മാലിക് തന്നെയാണ് അറിയിച്ചത്. ഇതിന് പിന്നാലെ സാനിയയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ സാനിയയും മാലിക്കും മാസങ്ങൾക്ക് മുമ്പേ വിവാഹമോചിതരായിട്ടുണ്ടെന്ന കാര്യം സാനിയയുടെ കുടുംബം വെളിപ്പെടുത്തുകയായിരുന്നു.
മാലിക്കിന്റെ മൂന്നാം വിവാഹമാണ് നടന്നത്. പാക് നടി സന ജാവേദുമൊത്താണ് പാക് മുൻ ക്യാപ്റ്റൻ കൂടിയായ മാലിക്ക് പുതിയ ജീവിതം തുടങ്ങിയത്. സാനിയയും മാലിക്കും മാസങ്ങൾ മുമ്പേ വിവാഹമോചിതരായെന്നും മാലിക്കിന്റെ പുതിയ വിവാഹത്തിന് സാനിയ ആശംസ നേർന്നെന്നും കുടുംബം തന്നെയാണ് വെളിപ്പെടുത്തിയത്. അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുകയാണ് സാനിയ. സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും സാനിയ പങ്കുവെക്കാറില്ല.
എന്നാൽ സാനിയ മിർസയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. പുതുതായി വിവാഹിതരായ പെൺകുട്ടികൾക്ക് സാനിയ നൽകിയ ഉപദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റർ അങ്കിത സഹിഗാളുമായുള്ള അഭിമുഖത്തിൽ നിന്നാണിത്. എന്ത് ഉപദേശമാണ് വിവാഹിതരായ പെൺകുട്ടികൾക്ക് കൊടുക്കാനുള്ളത് എന്ന് അങ്കിത ചോദിക്കുമ്പോൾ 'നിങ്ങൾ നിങ്ങളായി തുടരുക, മാറാൻ ശ്രമിക്കരുത്, കാരണം നിങ്ങൾ സ്നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്' എന്നായിരുന്നു സാനിയയുടെ മറുപടി. വിവാഹമോചനത്തിന്റെ പശ്ചാത്തലത്തിലാണ് സാനിയയുടെ മറുപടി വൈറലായത്. ജീവിതത്തിലെ പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാനിയക്ക് നിരവധി പേരാണ് പിന്തുണയേകുന്നത്.
2010ലാണ് സാനിയയും ഷുഐബ് മാലിക്കും വിവാഹിതരായത്. മാലിക്കിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇന്ത്യക്കാരിയായ അയേഷ സിദ്ദീഖിയായിരുന്നു ശുഐബിന്റെ ആദ്യ ഭാര്യ. 2022ലാണ് സാനിയയും ശുഐബും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. ഇക്കാര്യം ഇരുവരും അന്ന് നിഷേധിച്ചിരുന്നു. എന്നാൽ, ഈ വർഷം സമൂഹ മാധ്യമങ്ങളിൽ സാനിയ പങ്കുവെച്ച ചില പോസ്റ്റുകളും, ശുഹൈബ് മാലികിനെയും സനയെയും ചേർത്തുള്ള ഗോസിപ്പ് വാർത്തകളും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഉറപ്പിക്കുന്നതായിരുന്നു.
സന ജാവേദുമായുള്ള വിവാഹത്തിന് മാലിക്കിന്റെ കുടുംബാംഗങ്ങൾക്ക് പൂർണസമ്മതമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വിവാഹച്ചടങ്ങിൽ കുടുംബാംഗങ്ങൾ പങ്കെടുത്തിട്ടുമുണ്ടായിരുന്നില്ല. മാലിക്കിന്റെ വിവാഹേതര ബന്ധങ്ങൾ കാരണം സാനിയ മിർസ പൊറുതിമുട്ടിയിരുന്നുവെന്ന് മാലിക്കിന്റെ സഹോദരി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്