മുംബൈ: മുംബൈ ഇന്ത്യൻസ് നായകനായ ഹാർദ്ദിക് പാണ്ഡ്യയും ഭാര്യയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും തമ്മിലുള്ള വിവാഹ ബന്ധം ഉലയുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ സുഹൃത്തും ജിം ട്രെയിനറുമായ അലക്‌സാണ്ടർ അലെക്‌സിയോടൊപ്പം മുംബൈ തെരുവിൽ നടാഷ സ്റ്റാൻകോവിച്ച്. അലക്‌സാണ്ടർ അലെക്‌സിയോടൊപ്പം കോഫി ഡേറ്റിനായി നടന്നുപോകുന്ന നടാഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. വിവാഹ മോചനത്തെക്കുറിച്ചു ചോദ്യം ഉയർന്നപ്പോൾ, നടാഷ പ്രതികരിക്കാൻ തയാറായില്ല. ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം അലക്‌സാണ്ടറിനൊപ്പം നടന്നുപോകുകയായിരുന്നു.

അലക്‌സാണ്ടറും ബോളിവുഡ് നടി ദിഷ പടാണിയും പ്രണയത്തിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അലക്‌സാണ്ടർ അലെക്‌സി സെർബിയൻ പൗരനാണ്. കഴിഞ്ഞ ദിവസമാണ് ഹാർദിക് പാണ്ഡ്യയും നടാഷയും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്. ഇൻസ്റ്റഗ്രാമിൽനിന്ന് നടാഷ ഹാർദിക് പാണ്ഡ്യയുടെ പേരു നീക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.

അതേസമയം പാണ്ഡ്യയോ, നടാഷയോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎല്ലിനു ശേഷം ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണു പാണ്ഡ്യ. ലോകകപ്പിനായി യുഎസിലേക്കു പോയ ആദ്യ ഇന്ത്യൻ സംഘത്തിൽ പാണ്ഡ്യ ഉണ്ടായിരുന്നില്ല. 2020 മേയിലായിരുന്നു പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരായത്.

കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായ കാര്യം ആരാധകരെ അറിയിച്ചത്. ഇരുവർക്കും ഒരു മകനുണ്ട്. പിന്നീട് 2023 ഫെബ്രുവരിയിൽ വിഹാഹച്ചടങ്ങുകൾ വീണ്ടും നടത്തി. ഇരുവരുടേയും കുടുംബങ്ങളും സുഹൃത്തുക്കളുമായി വലിയ ആഘോഷമായിട്ടായിരുന്നു ചടങ്ങുകൾ നടത്തിയത്.

View this post on Instagram

A post shared by yogen shah (@yogenshah_s)

റെഡ്ഡിറ്റിൽ ഹാർദ്ദിക്-നടാഷ വിവാഹബന്ധം വേർപിരിയുന്നുവെന്ന ആരാധകന്റെ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ഇത് ആരാധകർ ഏറ്റെടുത്തതുമെല്ലാം ആഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. ഐപിഎൽ മത്സരങ്ങൾ കാണാൻ നടാഷ വരാതിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു റെഡ്ഡിറ്റ് ഉപയോക്താവിന്റെ പോസ്റ്റ്. ഇതിന് പുറമെ സമീപകാലത്തൊന്നും നടാഷ ഹാർദ്ദിക്കിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. നടാഷയുടെ പിറന്നാളിന് പോലും ഹാർദ്ദിക് ആശംസ നേരാതിരുന്നതും ആരാധകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന് റെഡ്ഡിറ്റ് ഉപയോക്താവ് വ്യക്തമാക്കുന്നുണ്ട്.

പക്ഷെ നടാഷ തന്റെ പേരിനൊപ്പം അടുത്തകാലംവരെ നടാഷ സ്റ്റാൻകോവിച്ച് പാണ്ഡ്യ എന്നാണ് കൊടുത്തിരുന്നതെന്നും എന്നാൽ ഇപ്പോൾ നടാഷ സ്റ്റാൻകോവിച്ച് എന്ന് മാത്രമാണുള്ളതെന്നും ഇരുവരും സമീപകാലത്തൊന്നും ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറിയും പരസ്പരം ഷെയർ ചെയ്തിട്ടില്ലെന്നും റെഡ്ഡിറ്റിലെ പോസ്റ്റിൽ പറയുന്നു. നടാഷയുടെ പിറന്നാളായ മാർച്ച് നാലിന് ഹാർദ്ദിക് ഒരു ആശംസ പോലും പോസ്റ്റ് ചെയ്തിട്ടില്ലെന്നും ഹാർദ്ദിക്കും നടാഷയും മാത്രമുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നും മകൻ അഗസ്ത്യയും ഹാർദ്ദിക്കുമുള്ള പോസ്റ്റുകൾ മാത്രമാണ് നീക്കം ചെയ്യാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ ഇരുവരും തമ്മിലുള്ള ബന്ധം ഉലയുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുമ്പോഴും ഔദ്യോഗികമായി പ്രതികരിക്കാനോ ഇത് നിഷേധിക്കാനോ ഹാർദ്ദിക്കോ നടാഷയോ തയാറായിട്ടില്ല. നടാഷയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോഴും ഹാർദ്ദിക്കിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളുമുണ്ട്. 2020 മെയിലാണ് ഹാർദ്ദിക്കും നടാഷയും വിവാഹിതരായത്. ഇരുവർക്കും മൂന്ന് വയസുള്ള അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.

ഈ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നായകനായി അരങ്ങേറിയ ഹാർദ്ദിക്കിന് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം പുറത്തടെുക്കാനായിരുന്നില്ല. പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ഹാർദ്ദിക്.