- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
മൂന്നാം ക്ലസിലെ പുതിയ പാഠപുസ്തകം നല്ല മാറ്റമെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കിയ മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ ആശയം ശ്രദ്ധേയമാകുന്നു. അടുക്കളപ്പണികളിൽ ലിംഗവ്യത്യാസമില്ലെന്ന് കാണിക്കുന്ന പാഠപുസ്തകത്തിന്റെ ഏടാണ് ചർച്ചയാകുന്നത്. അമ്മയും അച്ഛനും അടുക്കളപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള, ചിത്രം നോക്കൂ...' എന്ന കുറിപ്പോടെയാണ് ചിത്രമുള്ളത്.
ചിത്രത്തിൽ അച്ഛൻ തേങ്ങ ചിരകുകയും അമ്മ പാചകത്തിൽ ഏർപ്പെട്ടിരിക്കുകയുമാണ്. സമത്വമെന്ന ആശയം വീട്ടിൽ നിന്ന് തുടങ്ങണമെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. ഇതിനെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇത് ചരിത്രപരമായ മാറ്റമാണെന്നും നല്ല മാറ്റത്തിന് അഭിനന്ദനങ്ങളെന്നും അഭിപ്രായങ്ങളുണ്ട്.
Next Story