- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ സന്ദേശം കണ്ടെത്താം ; വാട്സ്ആപ്പിൽ ചെയ്യേണ്ടത് ഇത്രമാത്രം; പുതിയ ഫീച്ചറായി അവതരിപ്പിച്ച് വാടസ് ആപ്പ്
അടുത്തിടെയാണ് പഴയ സന്ദേശങ്ങൾ കണ്ടെത്തുന്നതിന് പുതിയ ഫീച്ചർ പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഐഒഎസ് പ്ലാറ്റ്ഫോമിൽ പുതിയ വാട്സ്ആപ്പ് വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്താൽ ഈ സേവനം ലഭ്യമാണ്. തീയതി നൽകി പഴയ സന്ദേശം കണ്ടെത്തുന്നതിനുള്ള വഴിയാണ് പുതിയ ഫീച്ചറായി വാട്സ്ആപ്പ് അവതരിപ്പിച്ചത്.
തീയതി ഉപയോഗിച്ച് പഴയ സന്ദേശം കണ്ടെത്തുന്നതിനുള്ള വഴി ചുവടെ:
ഐഫോണിൽ വാട്സ്ആപ്പ് തുറക്കുക
സന്ദേശം ലഭിക്കേണ്ടത് ഏത് ചാറ്റിൽ നിന്നാണോ അതിലേക്ക് പോകുക
കോൺടാക്ട് നെയിം ടാപ്പ് ചെയ്ത് സെർച്ച് ചെയ്യുക
ഏത് ദിവസത്തെ സന്ദേശമാണോ വേണ്ടത് അത് നൽകുക. സ്‌ക്രീനിന്റെ വലത് വശത്തുള്ള കലണ്ടർ ഐക്കണിൽ നിന്ന് തീയതി തെരഞ്ഞെടുത്ത് വേണം സന്ദേശം കണ്ടെത്തേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ
Next Story