- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ധ്യ കഴിഞ്ഞു, കൂരിരുട്ട്...ലൈറ്റില്ല , ഫാനില്ല എസിയുമില്ല ; കുട്ടികൾ കരയാൻ തുടങ്ങിയതോട യാത്രക്കാർ നിയന്ത്രണം വിടുമെന്ന അവസ്ഥയിൽ ; സംയമനം കൈവിടാതെ ഒരോരുത്തരെയും ആശ്വസിപ്പിച്ചും കൃത്യമായ ഇടപെടൽ നടത്തിയും വനിതകളായ ടിക്കറ്റ് ഇൻസ്പക്ടമാർ; എസി കംപാർട്ട്‌മെന്റിലെ യാത്രാനുഭവം പങ്കുവെച്ച് പികെ ശ്രീമതിയുടെ കുറിപ്പ്
കണ്ണൂർ: തീവണ്ടിയാത്ര എപ്പോഴും ഒരോരോ അനുഭവങ്ങളാണ്.സ്ലീപ്പർ കോച്ചാണ് യാത്ര ആസ്വാദ്യകരമെങ്കിലും സൗകര്യം കണക്കിലെടുത്ത് എസി തെരഞ്ഞെടുക്കുന്നവരും കുറവല്ല. എന്നാൽ എസിയിൽ പവർ ഫെയ്‌ലിയർ ഉണ്ടായാൽ ഉള്ള അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്.അത്തരത്തിൽ ഒരു അനുഭവവും യാത്രക്കാരുടെ നിയന്ത്രണങ്ങൾ കൈവിടുമെന്ന അവസ്ഥയിൽ ശ്രദ്ധേയ ഇടപെടൽ നടത്തിയ വനിതാ ടിക്കറ്റ് ഇൻസ്പക്ടർമാരെക്കുറിച്ചും മുൻ മന്ത്രിയും മുൻ എം പിയുമായ പി കെ ശ്രീമതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.
നവമ്പർ 15നു നേത്രാവതി എക്സ്‌പ്രസിലെ എ1 ബോഗിയിലെ അനുഭവങ്ങളാണ് പി കെ ശ്രീമതി പങ്കുവെച്ചത്.നവമ്പർ 15നു നേത്രാവതി എക്സ്പ്രസിലെ A1 ബോഗിയിൽ പെട്ടെന്നാണു ചില പ്രശ്നങ്ങളുണ്ടായത്. ഷോർണ്ണൂർ വിട്ടതിനുശേഷം കുറേശെയായി ചൂടു കൂടി തുടങ്ങി. കോഴിക്കോട് എത്തിയപ്പോൾ AC വർക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു.പ്രായമുള്ളവരും കുഞ്ഞുങ്ങളും ഉൾപ്പടെ എല്ലാ സീറ്റിലും യാത്രക്കാർ. ഫാനില്ലാത്ത ബോഗിയാണ്.
സന്ധ്യ കഴിഞ്ഞു.കൂരിരുട്ട്. ലൈറ്റില്ല , ഫാനില്ല ACയുമില്ല കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി. യാത്രക്കാർ അൽപസ്വൽപം ക്ഷോഭിച്ച് സംസാരിക്കാൻ തുടങ്ങി. TTEബിന്ദു ആദ്യംമുതൽക്ക് യാത്രക്കാരെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ആളുകളുടെ ഉൽക്കണ്ഠ മാറുന്നില്ല. എന്നാൽ മനസാന്നിദ്ധ്യത്തോടെ ബിന്ദുവും തേഡ് ഏസിയിൽ നിന്നെത്തിയ ദിവ്യയും യാത്രക്കാരെ സ്നേഹത്തോടേയും ക്ഷമയോടേയും ആശ്വസിപ്പിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി യാത്രക്കാരെ അശ്വസിപ്പിച്ച് വിയർത്ത് കുളിച്ച് വിഷമിച്ചരണ്ട് പെൺകുട്ടികളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. പ്രശ്നങ്ങളുടെ മുന്നിൽ തളരാതെ ,ശ്വാസം മുട്ടു അനുഭവപ്പെടുന്ന അവസ്ഥയിലേക്കെത്തിക്കൊണ്ടിരുന്ന യാത്രക്കാർ ക്ഷോഭിക്കാൻ തുടങ്ങിയപോൾ സ്നേഹപൂർവ്വം ആശ്വസിപ്പിച്ച അവരുടെ മനസാന്നിദ്ധ്യം ആരേയും അതിശയിപ്പിക്കുന്നതായിരുന്നു.
രാത്രിയും പകലുമെന്നില്ലാതെ പുരുഷന്മാരെ പോലെ തന്നെ ജോലി ചെയ്യുന്ന ഈ പെൺകുട്ടികൾ മാതൃകയാണ്. പ്രതിബദ്ധതയോടെ പ്രശ്നങ്ങളെ നേരിട്ട ബിന്ദുവിനും കൂടെ ചേർന്ന ദിവ്യക്കും ഹൃദയം നിറ ഞ്ഞ അനുമോദനവും ആശംസകളും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
നിരവധി പേരാണ് വിഷയം പൊതുസമൂഹത്തിൽ അവതരിപ്പിച്ച മുൻ എം പി യെ അഭിനന്ദിച്ച് രംഗത്തെത്തിയത്.പ്രതിസന്ധി ഘട്ടത്തിൽ സമചിത്തതയോടെയും ആത്മധൈര്യത്തോടെയും പ്രശ്‌നങ്ങളെ നേരിട്ട ബിന്ദുവിനും, ദിവ്യാ രവീന്ദ്രനും അഭിനന്ദനങ്ങൾ.ടീച്ചറുടെ നല്ലെഴുത്തിലൂടെ ഇവരെ പുറം ലോകമറിഞ്ഞു. റെയിൽവേയിൽ ഇങ്ങനെ അറിയപ്പെടാതെ പുകഞ്ഞു തീരുന്ന ജന്മങ്ങൾ അനവധിയത്രേ., എന്നാണ് ഒരാൾ മറുപടിയുമായി എത്തിയത്
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ഇവർ രണ്ടു പേരും റെയിൽവേയിൽ ടിക്കറ്റ് ഇൻസ്പെക്റ്റർമാരാണ്. ദിവ്യയും ബിന്ദുവും.
നവമ്പർ 15നു നേത്രാവതി എക്സ്പ്രസിലെ A1 ബോഗിയിൽ പെട്ടെന്നാണു ചില പ്രശ്നങ്ങളുണ്ടായത്. ഷോർണ്ണൂർ വിട്ടതിനുശേഷം കുറേശെയായി ചൂടു കൂടി തുടങ്ങി. കോഴിക്കോട് എത്തിയപ്പോൾ AC വർക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു. ACമെക്കാനിക്ക് വന്ന് പരിശോധന ആരംഭിച്ചു. കോഴിക്കോട് വിട്ടതിനു ശേഷം കുടുതൽ ചൂട് അനുഭവപ്പെടാൻ തുടങ്ങി.
പ്രായമുള്ളവരും കുഞ്ഞുങ്ങളും ഉൾപ്പടെ എല്ലാ സീറ്റിലും യാത്രക്കാർ. ഫാനില്ലാത്ത ബോഗിയാണ്. സന്ധ്യ കഴിഞ്ഞു.കൂരിരുട്ട്. ലൈറ്റില്ല , ഫാനില്ല ACയുമില്ല കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി. യാത്രക്കാർ അൽപസ്വൽപം ക്ഷോഭിച്ച് സംസാരിക്കാൻ തുടങ്ങി. TTEബിന്ദു ആദ്യംമുതൽക്ക് യാത്രക്കാരെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ആളുകളുടെ ഉൽക്കണ്ഠ മാറുന്നില്ല. എന്നാൽ മനസാന്നിദ്ധ്യത്തോടെ ബിന്ദുവും തേഡ് ഏസിയിൽ നിന്നെത്തിയ ദിവ്യയും യാത്രക്കാരെ സ്നേഹത്തോടേയും ക്ഷമയോടേയും ആശ്വസിപ്പിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
വിമർശനവും ആക്ഷേപവും കുറേശെ അധിക്ഷേപത്തിലേക്ക് വരുമോ എന്നു പോലുമെനിക്ക് തോന്നി. ഞാനും അവരുടെ കൂടെ കൂടി യാത്രക്കാരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ട്രെയിൻവടകരയും വിട്ടു . കിട്ടാവുന്ന എല്ലാവരേയും വിളിച്ചു. എം. പി. യായിരുന്നപ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന റെയിൽവേ ഉന്നത ഉദ്യോഗസ്ഥന്മാരേയും അറിയിച്ചു.
കണ്ണൂരിൽ എഞ്ചിനീയർമ്മാർ എത്തി ശരിയാക്കും എന്ന് ഉറപ്പ് കിട്ടി. ശരിയായില്ലെങ്കിൽ എല്ലാ യാത്രക്കാരും കണ്ണൂരിൽ ഇറങ്ങും എന്ന് ഞാൻ കൂട്ടിചേർത്തു. അതിന്റെ ആവശ്യമുണ്ടാവില്ല എന്ന് ഉന്നത ഉദ്യോഗസ്ഥനും. ഇൻസ്പെക്ടർമ്മാർക്ക് അൽപം സമാധാനമായി. കണ്ണൂരിലെത്തി. എഞ്ചിനീയർമ്മാർ എത്തി .കുറച്ച് സമയം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി യാത്രക്കാരെ അശ്വസിപ്പിച്ച് വിയർത്ത് കുളിച്ച് വിഷമിച്ചരണ്ട് പെൺകുട്ടികളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.
പ്രശ്നങ്ങളുടെ മുന്നിൽ തളരാതെ ,ശ്വാസം മുട്ടു അനുഭവപ്പെടുന്ന അവസ്ഥയിലേക്കെത്തിക്കൊണ്ടിരുന്ന യാത്രക്കാർ ക്ഷോഭിക്കാൻ തുടങ്ങിയപോൾ സ്നേഹപൂർവ്വം ആശ്വസിപ്പിച്ച അവരുടെ മനസാന്നിദ്ധ്യം ആരേയും അതിശയിപ്പിക്കുന്നതായിരുന്നു. രാത്രിയും പകലുമെന്നില്ലാതെ പുരുഷന്മാരെ പോലെ തന്നെ ജോലി ചെയ്യുന്ന ഈ പെൺകുട്ടികൾ മാതൃകയാണ്. പ്രതിബദ്ധതയോടെ പ്രശ്നങ്ങളെ നേരിട്ട ബിന്ദുവിനും കൂടെ ചേർന്ന ദിവ്യക്കും ഹൃദയം നിറ ഞ്ഞ അനുമോദനവും ആശംസകളും.
മറുനാടന്‍ മലയാളി ബ്യൂറോ