- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്‌സ് ഓഫീസിൽ പത്താന്റെ വിളയാട്ടം; നാല് ദിവസം കൊണ്ട് കളക്റ്റ് ചെയ്തത് 400 കോടി രൂപ; ഇന്ത്യക്കകത്ത് നിന്ന് മാത്രം നേടിയത് 265 കോടി; ബോളിവുഡിന് ഊർജ്ജമായി ഷാരൂഖ് ഖാൻ ചിത്രം
ന്യൂഡൽഹി: ബോളിവുഡിന് ആശ്വാസം പകർന്ന് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. നാലു ദിവസംകൊണ്ട് 400 കോടിയു മറികടന്നാണ് പത്താൻ കുതിക്കുന്നത്. പുറത്തിറങ്ങി നാല് ദിവസത്തിനകം ഇത്രയും വരുമാനം അതിവേഗത്തിൽ നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പത്താൻ. ആഗോളതലത്തിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലു ദിവസത്തിൽ 429 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് പറയുന്നത്. ഇന്ത്യക്കകത്ത് നിന്ന് 265 കോടിയും പുറത്തുനിന്ന് 164 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയതെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
ഇന്നലെ 313 കോടിയായിരുന്നു ചിത്രം നേടിയത്. രണ്ട് ദിവസംകൊണ്ട് ചിത്രം 126 കോടി രൂപ നേടിയിരുന്നു. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 57 കോടി രൂപ പത്താൻ നേടി. നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്. രണ്ട് ദിനം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം 100 കോടിയിലേറെ രൂപ കളക്ഷൻ നേടുമെന്ന് പ്രമുഖ സിനിമാ അനലിസ്റ്റായ തരൺ ആദർശ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
ഇതോടെ, റാ വൺ, ഡോൺ 2, ജബ് തക് ഹേ ജാൻ, ചെന്നൈ എക്സ്‌പ്രസ്, ഹാപ്പി ന്യൂ ഇയർ, ദിൽവാലെ, റയീസ് എന്നിവയ്ക്ക് ശേഷം 100 കോടി ക്ലബ്ബിൽ ചേരുന്ന കിങ് ഖാന്റെ എട്ടാമത്തെ ചിത്രമായി പത്താൻ മാറി. രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ