- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനങ്ങളിലും തളർന്നില്ല; ദൃശ്യം 2 വിനെയും പിന്നിലാക്കി പഠാന്റെ കുതിപ്പ്; ഇതുവരെ വിറ്റഴിഞ്ഞത് രണ്ടര ലക്ഷം ടിക്കറ്റുകൾ; ഷാരൂഖ് ഖാൻ ചിത്രം ആദ്യ വാരം ലക്ഷ്യമിടുന്നത് 300 കോടി
മുംബൈ: സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന പഠാൻ എന്ന ചിത്രത്തിനായി. വിവാദങ്ങൾ ഒരു വശത്തുണ്ടെങ്കിലും ഓൺലൈൻ ബുക്കിങ്ങിൽ കരുത്തുകാട്ടുകയാണ് ഈ സിദ്ധാർഥ് ആനന്ദ് ചിത്രം.
ഇതുവരെ ഷാരൂഖ് ചിത്രത്തിന്റെ രണ്ടര ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.
ആദ്യ വാരത്തിൽ ആഗോളതലത്തിൽ പഠാൻ 300 കോടിയോളം നേടിയേക്കുമെന്നാണ് അനലിസ്റ്റുകളുടെ വാദം. ഇന്ത്യയിൽ നിന്ന് മാത്രം 200 കോടിയോളം ചിത്രം നേടാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു.
പ്രീ ബുക്കിങ്ങിലൂടെ ജർമനിയിൽ നിന്ന് 1,50,000 ലധികം യൂറോയാണ് ഈ സൂപ്പർതാര ചിത്രം ഇതുവരെ നേടിയത്. ഈ നേട്ടത്തോടെ യഷ് നായകനായെത്തിയ 'കെജിഎഫ് ചാപ്റ്റർ 2' ന്റെ ലൈഫ് ടൈം കളക്ഷൻ പഠാൻ തകർത്തുവെന്നാണ് റിപ്പോർട്ടുകൾ. ജർമനിയിൽ നിന്നും 1,44,000 യൂറോയാണ് 'കെജിഎഫ് 2' നേടിയത്.
നാല് വർഷത്തിന് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നത് പഠാന്റെ പ്രത്യേകതയാണ്. ജനുവരി 25-നാണ് പഠാൻ തിയേറ്ററുകളിൽ എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ