- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനകളുടെ തുമ്പികൈയിൽ തലോടിയും കരിമ്പ് നൽകിയും പ്രധാനമന്ത്രി; തുമ്പിക്കൈ പൊക്കി, മസ്തകമുയർത്തി അഭിവാദ്യം ചെയ്ത് ആനകൾ; ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ച; വീഡിയോയും ചിത്രങ്ങളും വൈറൽ
നീലഗിരി: കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ ടൈഗർ സഫാരി നടത്തിയതിന് പിന്നാലെ തമിഴ്‌നാട്ടിലെ മുതുമലൈ തേപ്പക്കാട് ആനത്താവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെയുള്ള പാപ്പാന്മാരോടും ജോലിക്കാരോടും സംസാരിച്ച മോദി, ആനകൾക്കു തീറ്റയായി കരിമ്പ് നൽകി.
#WATCH | Prime Minister Narendra Modi visits Theppakadu elephant camp pic.twitter.com/vjlrYqbwtG
- ANI (@ANI) April 9, 2023
തുമ്പിക്കയ്യിൽ തലോടിയാണു മോദി കരിമ്പ് കൊടുക്കുന്നത്. തുമ്പിക്കൈ പൊക്കി, തലയുയർത്തി ആനകൾ മോദിക്ക് അഭിവാദ്യം നൽകി. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ നേടിയ 'ദ് എലിഫന്റ് വിസ്പറേഴ്‌സിലെ' ആനക്കാരായ ബൊമ്മനും ബെല്ലിയുമായി മോദി കൂടിക്കാഴ്ച നടത്തി.
കാട്ടിൽ പരിക്കേറ്റ് കണ്ടെത്തിയ രഘു എന്ന ആനക്കുട്ടിയെ ചേർത്തുനിർത്തിയ മുതുമലൈ വന്യജീവി സങ്കേതത്തിലെ ബൊമ്മനും ബെല്ലിയുടെയും കഥ ഓസ്‌കർ പുരസ്‌കാരത്തിളക്കത്തിലൂടെ ലോകം കണ്ടതാണ്. ആ ബൊമ്മനെയും ബെല്ലിയെയും നേരിട്ട് കാണാനും അഭിനന്ദനമറിയിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതുമലൈയിലെ തെപ്പക്കാട് ആനക്യാമ്പിലെത്തിയത്. ആനകളെ തലോടിയും അവർക്ക് കരിമ്പ് നൽകിയും ബൊമ്മനോടും ബെല്ലിയോടും സംസാരിച്ചും മോദി സമയം ചെലവഴിച്ചു.
#WATCH | Prime Minister Narendra Modi feeds an elephant at Theppakadu elephant camp pic.twitter.com/5S8bhRU67T
- ANI (@ANI) April 9, 2023
മോദിയുടെ സന്ദർശനാർഥം മുതുമല മേഖലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വ്യാഴാഴ്ചമുതൽ ഏർപ്പെടുത്തിയിരുന്നത്. തേപ്പക്കാട് ആനവളർത്തുക്യാമ്പിലെ മുഴുവൻസ്ഥലങ്ങളിലും കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. തെപ്പേക്കാട് മേഖലയിലെ ആദിവാസികളുടെ സെറ്റിൽമെന്റ് ഏരിയ മുഴുവൻ നവീകരിച്ചിരുന്നു. സുരക്ഷാമുൻകരുതലുകൾ കണക്കിലെടുത്താണ് ഹോസ്റ്റലുകൾ, ഹോട്ടലുകൾ, മറ്റുസങ്കേതങ്ങൾ എന്നിവ അടച്ചിടുന്നതെന്ന് പൊലീസും അറിയിച്ചിരുന്നു.
Prime Minister Narendra Modi visited Bandipur Tiger Reserve in Karnataka today. pic.twitter.com/dKzLub0qY8
- ANI (@ANI) April 9, 2023
മുതുമലൈയിൽ നിന്ന് പ്രധാനമന്ത്രി മസിനഗുഡിയിലേക്കാണ് പോയത്. ഇവിടെ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരുമായി അദ്ദേഹം സംവദിച്ചു. നേരത്തെ, അദ്ദേഹം കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതവും സന്ദർശിച്ചിരുന്നു. ഇവിടെനിന്നുള്ള മോദിയുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ് കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്‌ളാഷ് ടീഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ച് 20 കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചു.
'പ്രോജക്ട് ടൈഗർ' പദ്ധതിയുടെ അമ്പതാം വാർഷിക ചടങ്ങിൽ കടുവ സെൻസസ് റിപ്പോർട്ട് മോദി മൈസൂരുവിൽ പുറത്തിറക്കും. ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപ്പൂർ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷനൽ ബിഗ് കാറ്റ്‌സ് അലയൻസിന് (ഐബിസിഎ) പ്രധാനമന്ത്രി തുടക്കമിടും. കടുവ സംരക്ഷണത്തിൽ സർക്കാർനയം വ്യക്തമാക്കുന്ന 'അമൃത് കാൽ' പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്യും.
ഇന്നലെ രാത്രി മൈസുരുവിലെത്തിയ മോദി രാവിലെ ഏഴേകാലോടെയാണ് ബന്ദിപ്പൂരിലെ കടുവാസങ്കേതത്തിൽ എത്തിയത്. ബന്ദിപ്പൂർ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇവിടെ ഇരുപത് കിലോമീറ്റർ ടൈഗർ സഫാരി നടത്തിയ മോദി, ഒപ്പമുണ്ടായിരുന്ന വനപാലകരോടും സംവദിച്ചു. മൈസുരുവിൽ കർണാടക ഓപ്പൺ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന പ്രോജക്ട് ടൈഗറിന്റെ അമ്പതാം വാർഷികാഘോഷത്തിൽ പങ്കെടുക്കുന്ന മോദി, 2022 സെൻസസിൽ ഇന്ത്യയിൽ കണ്ടെത്തിയ കടുവകളുടെ എണ്ണവും പുറത്ത് വിടുന്നുണ്ട്. പ്രോജക്ട് ടൈഗറിന്റെ സ്മരണാർഥം അമ്പത് രൂപയുടെ നാണയവും മോദി പുറത്തിറക്കും. 1973-ൽ ഇന്ത്യയിൽ കുറഞ്ഞ് വരുന്ന കടുവകളെ സംരക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗർ.
മറുനാടന് മലയാളി ബ്യൂറോ