- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കി പാന്റും ജാക്കറ്റും കറുത്ത തൊപ്പിയുമണിഞ്ഞ് ബന്ദിപുരിൽ സഫാരിനടത്തി പ്രധാനമന്ത്രി; ദേശീയ കടുവ സെൻസസ് പുറത്തുവിടും; മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ
ന്യൂഡൽഹി: 'പ്രോജക്ട് ടൈഗർ' പദ്ധതിയുടെ 50ാം വാർഷിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കും. കടുവ സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ പ്രധാനമന്ത്രി സഫാരി നടത്തി.
നരേന്ദ്ര മോദി ബന്ദിപ്പുരിൽ സഫാരി നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായി. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്‌ളാഷ് ടീഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തിൽ എത്തിയത്. ബന്ദിപ്പുർ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ദിരാഗാന്ധിയാണ് ആദ്യമെത്തിയ പ്രധാനമന്ത്രി.
ബന്ദിപ്പുരിലെ സഫാരിക്കുശേഷം സമീപത്തെ തമിഴ്‌നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് പ്രധാനമന്ത്രി സന്ദർശിക്കും. ഓസ്‌കാർ പുരസ്‌കാരം നേടിയ 'എലിഫന്റ് വിസ്പറേഴ്‌സ്' എന്ന ഡോക്യുമെന്ററിയിൽ അഭിനയിച്ച ബൊമ്മൻ-ബെല്ലി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിക്കും. മൈസൂരുവിലെത്തി 'പ്രോജക്ട് ടൈഗർ' പദ്ധതിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കും. കടുവ സംരക്ഷണത്തിൽ സർക്കാർനയം വ്യക്തമാക്കുന്ന 'അമൃത് കാൽ' പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്യും. കർണാടക സംസ്ഥാന ഓപ്പൺ സർവകലാശാലയിലാണ് വാർഷികാഘോഷം. ഉച്ചയോടെ പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും.
മോദിയുടെ സന്ദർശനാർഥം മുതുമല മേഖലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വ്യാഴാഴ്ചമുതൽ ഏർപ്പെടുത്തിയിരിക്കുന്നത്. തെപ്പേക്കാട് ആനവളർത്തുക്യാമ്പിലെ മുഴുവൻസ്ഥലങ്ങളിലും കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുറത്തേക്കോ അകത്തേക്കോ ആർക്കും പോകാനോ പ്രവേശിക്കാനോ കഴിയാത്തവിധം സുരക്ഷയാണ് തെപ്പേക്കാട് ഒരുക്കിയിരിക്കുന്നത്. തെപ്പേക്കാട് മേഖലയിലെ ആദിവാസികളുടെ സെറ്റിൽമെന്റ് ഏരിയ മുഴുവൻ നവീകരിച്ചു. സുരക്ഷാമുൻകരുതലുകൾ കണക്കിലെടുത്താണ് ഹോസ്റ്റലുകൾ, ഹോട്ടലുകൾ, മറ്റുസങ്കേതങ്ങൾ എന്നിവ അടച്ചിടുന്നതെന്ന് പൊലീസും അറിയിച്ചു.
#WATCH | Prime Minister Narendra Modi arrives at Bandipur Tiger Reserve in Karnataka pic.twitter.com/Gvr7xpZzug
- ANI (@ANI) April 9, 2023
മസിനഗുഡിമുതൽ തെപ്പക്കാട് ആനപരിപാലനകേന്ദ്രം വരെ സുരക്ഷയ്ക്ക് നിയോഗിക്കുന്നത് 2000 പൊലീസുകാരെ. കർണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളുടെ അതിർത്തിയായതിനാൽ ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കുക. സന്ദർശനത്തിന് മുന്നോടിയായി വെള്ളിയാഴ്ചമുതൽ സത്യമംഗലം സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും നക്സൽ പ്രതിരോധസേനയും വനത്തിനകത്ത് പരിശോധന ആരംഭിക്കും.
മൈസൂരു: പ്രധാനമന്ത്രി സന്ദർശനം നടത്തുന്നതിനാൽ ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിൽ ഞായറാഴ്ചവരെ പൊതുജനങ്ങൾക്ക് സഫാരി നിരോധിച്ചു. ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണർ ഡി.എസ്. രമേഷാണ് ഉത്തരവിട്ടത്. ബന്ദിപ്പുരിന്റെ പരിസരപ്രദേശത്തെ ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.
PM @narendramodi is on the way to the Bandipur and Mudumalai Tiger Reserves. pic.twitter.com/tpPYgnoahl
- PMO India (@PMOIndia) April 9, 2023
1970ൽ കടുവാവേട്ട ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയിൽ കടുവകളെ സംരക്ഷിക്കാൻ പ്രോജക്ട് ടൈഗർ എന്ന പേരിൽ സർക്കാർ പുതിയ പദ്ധതി കൊണ്ടുവന്നത് 1973ലാണ്. അന്ന് രാജ്യത്ത് 9 കടുവാസംരക്ഷണ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇന്നത് 53 എണ്ണമായി ഉയർന്നു; 75,500 ചതുരശ്ര കിലോമീറ്റർ പ്രദേശം. ലഭ്യമായ കണക്കനുസരിച്ച് ഇന്ത്യയിലെ വനങ്ങളിൽ 3000 കടുവകളാണ് ഉള്ളത്; ആഗോളതലത്തിലെ കടുവകളിൽ 70 ശതമാനവും ഇന്ത്യയിലാണ്.
മറുനാടന് മലയാളി ബ്യൂറോ