- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്‌ടോപ്പ്; സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം; ഓൺലൈൻ തട്ടിപ്പെന്ന് പൊലീസ്; പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നൽകി.
'എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്‌ടോപ്പ്. താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക'. എന്ന സന്ദേശവുമായാണ് ലിങ്ക് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. നേരത്തെ ഈ സന്ദേശം തട്ടിപ്പാണെന്ന് കാട്ടി കേരള പൊലീസും തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ സൗജന്യ ലാപ്‌ടോപ്പ് നൽകുന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. വ്യാജ പ്രചരണത്തിലൂടെ കുട്ടികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പാണിത്. ഈ ലിങ്കിൽ രജിസ്റ്റർ ചെയ്ത് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക.
മറുനാടന് മലയാളി ബ്യൂറോ