- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൊന്നിയിൻ സെൽവൻ' ചിത്രീകരണത്തിനിടയിലെ നല്ലനിമിഷങ്ങൾ പങ്കുവച്ച് ശോഭിത ധൂലിപാല; 'ഇത് പരസ്യമാക്കാൻ പാടില്ലായിരുന്നു'വെന്ന് ഐശ്വര്യ ലക്ഷ്മി; സ്‌ക്രീൻ ഷോട്ട് എടുത്തിട്ടുണ്ടെന്ന് ആരാധകരും
ചെന്നൈ: മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെൽവൻ' പ്രദർശനത്തിനെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിലെ നടപ്പ് വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണ് 'പൊന്നിയിൻ സെൽവന്റേ'ത് എന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
അതെ സമയം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ച ചില നല്ല നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ശോഭിത ധൂലിപാല. പൊന്നിയിൻ സെൽവൻ സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നു.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ശോഭിത ധൂലിപാലയും ഐശ്വര്യ ലക്ഷ്മിയും. പൊന്നിയിൻ സെൽവൻ പ്രമോഷൻ പരിപാടികൾക്കിടയിലും ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രേക്ഷകർ കണ്ടിരുന്നു. പൊന്നിയിൻ സെൽവൻ സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് ശോഭിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഐശ്വര്യ ലക്ഷ്മിയുടെ ചില രസകരമായ നിമിഷങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.
എന്നാൽ ഇതിന് താഴെ കമന്റുമായി ഐശ്വര്യ ലക്ഷ്മി എത്തിയതോടെ പോസ്റ്റ് വൈറലായി. 'ഇത് പരസ്യമാക്കാൻ പാടില്ലായിരുന്നു' എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്, 'ഇനി പറഞ്ഞിട്ടു കാര്യമില്ല, സ്‌ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട്' എന്നെല്ലാമാണ് ഐശ്വര്യയുടെ കമന്റിന് താഴെ ആരാധകരുടെ പ്രതികരണം. എന്തായാലും നടിമാരുടെ ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങൾ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിൻ സെൽവനിലൂടെ മണിരത്‌നത്തിന്റെ ഫ്രെയ്മിൽ.
ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ. രവി വർമ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷൻ ഡിസൈനർ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.
മറുനാടന് മലയാളി ബ്യൂറോ