- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ജീവിതവും എന്റെ ശരീരവുമാണ്; വസ്ത്രധാരണ ശൈലിയും എന്റെ ഇഷ്ടമാണ്; ആരെന്ത് പറഞ്ഞാലും എനിക്കതൊന്നുമൊരു വിഷയമല്ല; സൈബർ ബുള്ളിയിങ്ങിനും നെഗറ്റീവ് ട്രോളുകൾക്കുമെതിരെ പ്രതികരിച്ച് പ്രിയാ വാര്യർ
കൊച്ചി:അഡാറ് ലൗവ് എന്ന ചിത്രത്തിൽ കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ് ശ്രദ്ധേയയായ നടിയാണ് പ്രിയ വാര്യർ.പിന്നീട് ചിത്രങ്ങൾ കുറവായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.ഇതര ഭാഷാ ചിത്രങ്ങലിലടക്കം വരവറിയിച്ച നടി ഇപ്പോൾ തിരക്കേറിയ താരങ്ങളിൽ ഒരാളാണ്.സാമൂഹ്യ മാധ്യമങ്ങളിൽ പ്രിയ പങ്കുവെക്കുന്ന ചിത്രങ്ങൾ പലപ്പോഴും ചർച്ചകൾക്ക് ഇടയാകാറുണ്ട്.ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കാൻ പലപ്പോഴും താരം മടി കാണിക്കാറില്ല് എന്നതാണ് ശ്രദ്ദേയം.ഇത്തരത്തിൽ പങ്കുവെക്കപ്പെടുന്ന ചിത്രങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി .
23 വയസുണ്ടെങ്കിലും വീട്ടുകാർക്ക് താൻ ഇപ്പോഴും ബേബിയാണെന്ന് പ്രിയ പറയുന്നു.സിനിമ മേഖല മോശമാണെന്ന അഭിപ്രായം പലർക്കുമുണ്ടാവാം.സുഹൃത്തുക്കൾ പോലും അത് തന്നോട് പറഞ്ഞിട്ടുണ്ട്.എന്നാൽ, തന്റെ എല്ലാ സ്വപ്നങ്ങൾക്കും പിന്തുണ നൽകിയതും സൈബർ ബുള്ളിയിങ് നടക്കുമ്പോൾ കൂടെ നിന്നതും അച്ഛനും അമ്മയുമാണെന്നും പ്രിയ വ്യക്തമാക്കുന്നു.നെഗറ്റീവ് ട്രോളുകളും കമന്റുകളുമൊക്കെ കണ്ട് അമ്മയ്ക്ക് വിഷമമാകാറുണ്ടെന്ന് പ്രിയ പറഞ്ഞു.
എന്നാൽ അടുത്തിടെ പങ്കുവെച്ച തായ്ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ അമ്മയാണ് ക്ലിക്ക് ചെയ്തത്.താൻ ചെയ്യുന്ന കാര്യങ്ങൾ തന്നെയോ തന്റെ ഫാമിലിയെയോ സുഹുത്തുക്കളെയോ ബാധിക്കാത്തിടത്തോളം കാലം ആര് എന്തൊക്കെ പറഞ്ഞാലും അതൊന്നും ബാധിക്കില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു.'എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്. അതിൽ മറ്റാര് എന്ത് പറഞ്ഞാലും അതൊന്നും എനിക്ക് വിഷയമല്ല'. പ്രിയ പറഞ്ഞു.
അഡാറ് ലവിന് ശേഷം പ്രിയ വാര്യർ തെന്നിന്ത്യൻ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു.ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യർ. പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. പ്രിയാ വാര്യരും സർജാനോ ഖാലിദും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഫോർ ഇയേഴ്സ് ആണ് പ്രിയയുടെ പുതിയ ചിത്രം. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ ആണ് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ