- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏത് സൺസ്‌ക്രീൻ ആണ് നിങ്ങൾ ഉപയോഗിക്കുന്നത്'; സംശയം ഉന്നയിച്ച് സഹയാത്രികൻ; 'അമ്മ കുറച്ച് സൺസ്‌ക്രീൻ അയച്ചു', പക്ഷേ അത് ഉപയോഗിക്കുന്നില്ലെന്ന് രാഹുൽ; 'വാട്ട്‌സ് അപ് യാത്രീസ്' ദൃശ്യങ്ങൾ വൈറലാകുന്നു
ബെംഗലൂരു: ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും പ്രയാസങ്ങളും കടമ്പകളും സഹയാത്രികരുമായി പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് തന്നെ പുറത്തുവിട്ട 'വാട്ട്‌സ് അപ് യാത്രീസ്' എന്ന വീഡിയോയിലാണരാഹുൽ ഗാന്ധിയും സഹയാത്രികരും തമ്മിൽ പങ്കുവയ്ക്കുന്നത്.
ദിവസവും 20 കിലോമീറ്ററോളം സഞ്ചരിക്കുന്നതിനാൽ കാലിൽ പൊള്ളൽ വരാനുള്ള സാധ്യതകളും, സൂര്യാഘാതം ഏൽക്കാതിരിക്കാൻ സൺ ക്രീം ഉപയോഗിക്കുന്നതും, യാത്ര ഇടവേള എങ്ങനെ ചിലവഴിക്കുന്നു ഇത്തരം കാര്യങ്ങൾ എല്ലാം ഈ വീഡിയോയിലുണ്ട്.
യാത്രയുടെ ലക്ഷ്യം എന്താണ് എന്നതായിരുന്നു ഒരു സഹയാത്രികന്റെ പ്രധാന ചോദ്യം, അതിന് രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ, 'നമ്മൾ പ്രതിപക്ഷമെന്ന നിലയിൽ നമ്മുടെ ജോലി ചെയ്യുന്നു. ഈ യാത്രയല്ലാതെ നമ്മുക്ക് വേറെ മാർഗ്ഗമില്ല. നമ്മുക്ക് റോഡിലിറങ്ങുകയും ആളുകളെ നേരിട്ട് കാണുകയും വേണം. ജനങ്ങളെ നേരിട്ട് കാണുകയല്ലാതെ മറ്റൊരു വഴിയും അവശേഷിക്കുന്നില്ല'' മാധ്യമങ്ങളെ ബിജെപി നിയന്ത്രിക്കുന്നു എന്ന ആരോപണം പരാമർശിച്ച് രാഹുൽ കൂട്ടിച്ചേർത്തു.
Yes or no to sunscreen?
- Bharat Jodo (@bharatjodo) October 17, 2022
Best moments so far?
Break time means family time?
Listen to this heart to heart between @RahulGandhi and fellow Bharat Yatris????#BharatJodoYatrahttps://t.co/QR2y2lk9zX
രാത്രി 7.30-നും പിറ്റേന്ന് രാവിലെ 6.30-നും ഇടയിൽ യാത്രയുടെ വിശ്രമ സമയമാണ്. ഈ സമയത്ത് എന്താണ് രാഹുൽ ഗാന്ധി ചെയ്യുന്നത് എന്നാണ് മറ്റൊരു സഹയാത്രികന് അറിയേണ്ടത്. അതിന് രാഹുലിന്റെ മറുപടി ഇങ്ങനെയാണ്, 'ഞാൻ കുറച്ച് വ്യായാമം ചെയ്യും. പിന്നെ വായിക്കും. അമ്മയെ വിളിച്ച് സുഖം അന്വേഷിക്കും, സഹോദരിയെയും ചില സുഹൃത്തുക്കളെയും വിളിക്കും'.
'ഏത് സൺസ്‌ക്രീൻ ആണ് നിങ്ങൾ ഉപയോഗിക്കുന്നത്' രാഹുലിനോടുള്ള ഒരു സഹയാത്രികന്റെ സംശയം അതായിരുന്നു.
'ഞാൻ സൺസ്‌ക്രീൻ ഒന്നും ഉപയോഗിക്കുന്നില്ല, അതിന്റെ പാടുകൾ മുഖത്ത് ദൃശ്യമാണ്. എന്റെ അമ്മ കുറച്ച് സൺസ്‌ക്രീൻ അയച്ചിട്ടുണ്ട്, പക്ഷേ ഞാൻ അത് ഉപയോഗിക്കുന്നില്ല.' - രാഹുൽ മറുപടി നൽകി.
കോൺഗ്രസ് ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും മറ്റ് യാത്രികരും വോട്ട് ചെയ്ത കർണാടകയിലെ അവരുടെ ക്യാമ്പ്സൈറ്റിൽ സായാഹ്ന സംഭാഷണത്തിലാണ് യാത്രികരുടെ ചോദ്യങ്ങൾക്ക് രാഹുൽ ഗാന്ധി മറുപടി നൽകുന്നത്. ആരോഗ്യം സുഖമായിരിക്കുന്നോ എന്ന്, എല്ലാവരും മാർച്ചിൽ നടക്കുന്നുണ്ടോ 'ഭാരത് ജോഡോ യാത്രയിൽ' നടക്കുന്ന പാർട്ടി പ്രവർത്തകരോട് രാഹുൽ ഗാന്ധി ചോദിക്കുന്നു. '100 ശതമാനം' എന്ന് യാത്രികർ ഒരേ സ്വരത്തിൽ മറുപടി പറയുന്നത് വീഡിയോയിലുണ്ട്.
ദിവസം ഇത്രയും നേരം നടക്കുമ്പോൾ ചില പ്രശ്‌നങ്ങളുണ്ടാകും, തുടക്കത്തിൽ കാലിൽ പൊള്ളി കുമിളകൾ പോലെ വരും ഒരു കോൺഗ്രസ് പ്രവർത്തകൻ പറയുന്നു. 'എല്ലാവർക്കും കുമിളകൾ വന്നിട്ടുണ്ടോ' രാഹുൽ ഗാന്ധി സഹയാത്രികരോട് ചോദിച്ചു. 'എനിക്ക് വന്നിട്ടില്ല' കൂട്ടത്തിലെ ഒരു വനിത പ്രവർത്തക മറുപടി പറഞ്ഞു. എനിക്കും വന്നിട്ടില്ല എന്നാണ് രാഹുലും ഇത് ഏറ്റുപിടിച്ചു.
Mr @RahulGandhi :
- Supriya Bhardwaj (@Supriya23bh) October 17, 2022
I don't use sunscreen…
मेरी माँ ने मेरे लिए Sunscreen भेजी है लेकिन मैं इस्तेमाल नही करता pic.twitter.com/VTNTWHLHiZ
കന്യാകുമാരി-കാശ്മീർ 'ഭാരത് ജോഡോ യാത്രയിലെ' 3,570 കിലോമീറ്ററിൽ 1,000 ഇന്നലെയാണ് രാഹുൽ ഗാന്ധിയും സംഘവും പൂർത്തിയാക്കിയത്. സഹയാത്രികരോട് അവരുടെ അനുഭവങ്ങളും രാഹുൽ ഗാന്ധി ചോദിക്കുന്നുണ്ട്. ഇതിനോട് ഒരു സഹയാത്രികൻ പ്രതികരിച്ചു. ഒരുപാട് സംസ്‌കാരങ്ങൾ കാണുവാൻ സാധിച്ചു. തെരുവിൽ നിന്നും ഒരു ചായ വിൽപനക്കാരനോട് സംസാരിക്കാൻ ഇതിലൂടെ നമ്മുക്ക് കഴിയും, അതിലൂടെ പലതും മനസിലാക്കാൻ കഴിയും. ഒരു യാത്രികൻ പറയുന്നു. ദിവസവും 14-15 കൂടുതൽ നടന്നാലും തളരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ദിവസവുമുള്ള യാത്ര 20 കിലോമീറ്ററിനുള്ളിൽ ഒതുക്കാനുള്ള കാരണം രാഹുൽ ഗാന്ധി യാത്രികരോട് വിശദീകരിച്ചു. നിങ്ങൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ കൂടുതൽ ദൂരം നമ്മുക്ക് നടക്കാം. എന്നാൽ 20 കിലോമീറ്ററിൽ ഒരു ദിവസത്തെ യാത്ര ഒതുക്കുന്നതിലൂടെ നമ്മുക്ക് കനത്ത ചൂട് ഒഴിവാക്കാൻ സാധിക്കും, അതിലൂടെ തളരുന്നതും. രാഹുൽ യാത്രികരെ ഓർമ്മിപ്പിച്ചു.
ന്യൂസ് ഡെസ്ക്