- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ബിഗ് ബോസിലായിരുന്ന സമയത്ത് പെൺകുട്ടി തന്റെ ഭർത്താവിനെ മുതലെടുത്തു; അവളുടെ ഫോട്ടൊ തന്റെ കയ്യിലുണ്ടെങ്കിലും ഇപ്പോൾ പുറത്ത് വിടുന്നില്ല; ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമെന്ന് വെളിപ്പെടുത്തി രാഖി സാവന്ത്; ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും അവരിപ്പോഴും ബന്ധം തുടരുന്നുവെന്നും രാഖി
മുംബൈ: തന്റെ വിവാഹബന്ധം തകർച്ചയിലെന്ന് വെളിപ്പെടുത്തി രാഖി സാവന്ത്.അമ്മയുടെ മരണത്തിന് പിന്നാലെയാണ് താൻ തീർത്തും ഒറ്റപ്പെട്ടെന്നും ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും വെളിപ്പെടുത്തി താരം രംഗത്ത് വന്നത്.ഭർത്താവ് ആദിൽ ഖാൻ ദുരാനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിക്കുന്നത്.ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് രാഖി സാവന്ത്.
ജിമ്മിൽ എത്തിയ രാഖി സാവന്ത് വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ പാപ്പരാസികളുമായി പങ്കുവയ്ക്കുകയായിരുന്നു. ആദിലിന്റെ ജീവിതത്തിൽ ഒരു പെൺകുട്ടിയുണ്ട്. താൻ മറാത്തി ബിഗ് ബോസിലായിരുന്ന സമയത്ത് ഈ പെൺകുട്ടി മുതലെടുപ്പ് നടത്തുകയായിരുന്നു. ആ പെൺകുട്ടിയുടെ ഫോട്ടോയും വിഡിയോയും തന്റെ കയ്യിലുണ്ടെന്നും എന്നാൽ അതൊന്നും ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും രാഖി പറഞ്ഞു. ആദിലിനെതിരെ രൂക്ഷവിമർശനവും താരം നടത്തി.
ആദിൽ ഒരു നുണയനാണ്. ആ പെൺകുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാനിൽ തൊട്ടാണ് സത്യം ചെയ്തത്. പക്ഷേ അയാൾ അത് ചെയ്തില്ല. ഇപ്പോൾ ആ പെൺകുട്ടി അയാളെ ബ്ലാക്മെയിൽ ചെയ്യുകയാണ്. ആദിലിനെക്കുറിച്ച് വൃത്തികെട്ട തെളിവുകൾ അവളുടെ കയ്യിലുണ്ട്. ആദിലിന്റെ അഭിമുഖം അടുത്ത് വലിയ താരമാക്കി മാറ്റരുത്. എന്നെ ഉപയോഗിച്ച് സിനിമ മേഖലയിലേക്ക് കയറിപ്പറ്റാനാണ് അയാൾ ശ്രമിച്ചത്. അയാൾ ജിമ്മിൽ വരില്ല. ഇന്റർവ്യൂ നൽകാനായി ഇവിടെയുണ്ടാകും. അത് ഞാൻ ആഗ്രഹിക്കുന്നില്ല.- രാഖി പറഞ്ഞു.
#rakhisawant
- Viral Bhayani (@viralbhayani77) February 2, 2023
me parda fash kar dungi ???????? @viralbhayani77 pic.twitter.com/lsCOJIinku
അവിഹിത ബന്ധം കാരണം എട്ട് മാസത്തോളം വിവാഹത്തേക്കുറിച്ച് അയാൾ നിശബ്ദത പാലിച്ചു എന്നാണ് രാഖി പറയുന്നത്. ഞാൻ അയാളുടെ ദൈവവും ആരാധനാമൂർത്തിയുമാണെന്ന് പറയും. എന്നാൽ എനിക്ക് ഭാര്യയും അമ്മയും ആകണമെന്നാണ് ഞാൻ മറുപടി നൽകുക. ഇതൊന്നും പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇതുവരെ ഞാൻ നിശബ്ദ ആയിരുന്നു.
ആ പെൺകുട്ടി കാരണം ഞങ്ങളുടെ വിവാഹത്തെ തള്ളിപ്പറഞ്ഞു. പിന്നീട് ആരാധകരേയും മാധ്യമങ്ങളേയും പേടിച്ചാണ് വിവാഹത്തെ അംഗീകരിച്ചത്. വിവാഹിതയുടെ അവകാശത്തിനായി ഞാൻ പോരാടും. ആദിൽ ആ പെൺകുട്ടിയെയാണ് പിന്തുണയ്ക്കുന്നത്. അതിനാൽ അവൾ ആത്മവിശ്വാസത്തോടെ പറയുന്നത് ആദിൽ എന്നെ ഉപേക്ഷിച്ച് അവളെ വിവാഹം ചെയ്യും എന്നാണ്. അതിനുവേണ്ടിയാണ് വിവാഹത്തേക്കുറിച്ച് മൂടിവെക്കാൻ എന്നോട് ആവശ്യപ്പെട്ടത്. -അവർ കൂട്ടിച്ചേർത്തു.