മുംബൈ : വ്യത്യസ്തമായ കുറിപ്പിലുടെയും അഭിപ്രായ പ്രകടനത്തിലൂടെയും സമൂഹമാധ്യങ്ങളിൽ സജീവമാണ് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ. മിക്കപ്പോഴും വിവാദങ്ങളെ ക്ഷണിച്ചുവരുത്ത അദ്ദേഹം ഇക്കുറി വ്യത്യസ്തമായ ഒരു കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്.അതും തെലുങ്ക് സംവിധായകൻ രാജമൗലിയെക്കുറിച്ച്.. അദ്ദേഹത്തെ കൊല്ലണമെന്നും അതിനായി താൻ കുറച്ച് പദ്ധതികൾ ആസുത്രണം ചെയ്യുന്നുവെന്നുമാണ് കുറിപ്പിന്റെ ഉള്ളടക്കം.

'താങ്കളുടെ സുരക്ഷ വർധിപ്പിക്കുന്നത് നന്നായിരിക്കും കാരണം അസൂയ മൂത്ത് ഒരു കൂട്ടം സിനിമ സംവിധായകർ താങ്കളെ കൊല്ലാൻ പദ്ധതിയിടുന്നുണ്ട്.ഞാനും അതിന്റെ ഭാഗമായ ഒരാളാണ് എന്നാൽ മദ്യപിച്ചതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം പുറത്തായതെന്നും സംവിധായകൻ രാം ഗോപാൽ വർമ്മ ട്വിറ്ററിൽ തമാശരൂപേണ പറഞ്ഞു.

28മത് ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര വേളയിൽ രാജമൗലി ടൈറ്റാനിക് സംവിധായകൻ ജേയിംസ് കാമറൂണുമായി സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് രാം ഗോപാലിന്റെ ട്വീറ്റ്. രാജമൗലി സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത നിമിഷങ്ങളിലൂടെയാണ് കടന്നു പോയതെന്നും ഇന്ത്യയിലെ മികച്ച സംവിധായകർ വരച്ചുവെച്ച രേഖ താങ്കൾ ലംഘിച്ചുവെച്ചും ചൂണ്ടിക്കാട്ടിയാണ് രാം ഗോപാലിന്റെ ഭീഷണി.

ഷോലെ സിനിമ സംവിധായകൻ രമേഷ് സിപ്പിയേയും ആദിത്യ ചോപ്ര, കരൺ ജോഹർ തുടങ്ങി ബൻസാലിമാരെയും താങ്കൾ മറികടന്നു.അതിൽ ഒരു വിഭാഗം സംവിധായകൻ അസൂയപ്പെടുന്നുവെന്നും താനും അതിലൊരാളാണെന്നും രാം ഗോപാൽ പറഞ്ഞു.

 

രാജമൗലിയുടെ ആർ ആർ ആർ ആണ് അടുത്ത കാലങ്ങളിലായി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഗോൾഡൻ ഗ്ലോബ്‌സ് 2023 മുതൽ ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡുകൾ വരെ ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ചിത്രം നേടി.ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമാണ് ആർആർആർ. മാർച്ച് 25നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 650 കോടി മുതൽ മുടക്കിയ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.

രൗദ്രം രണം രുദിരം എന്നാണ് ആർആർആറിന്റെ യഥാർത്ഥ പേര്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്.ജൂനിയർ എൻ.ടി.ആർ. കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.