- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ഏറെ നാളായി അവഗണിച്ചു; ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നു; തന്റെ അനുഭവം പങ്കുവച്ച് രഞ്ജിനി ഹരിദാസ്
കൊച്ചി: രോഗലക്ഷണങ്ങൾ കണ്ടാലും ചിലർക്ക് ചികിത്സിക്കാൻ മടിയാണ്. നാളെ, നാളെ എന്ന് നീട്ടി വയ്ക്കും. അത്തരക്കാർ ശ്രദ്ധിക്കേണ്ടത് അവതാരകയും, നടിയുമായ രഞ്ജിനി ഹരിദാസിന്റെ വാക്കുകളാണ്. തന്റെ അസുഖ വിവരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് രഞ്ജിനി കൈയിൽ ഡ്രിപ് ഇട്ട് കിടക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ്, താൻ ആശുപത്രിയിലാണെന്ന വിവരം രഞ്ജിനി വെളിപ്പെടുത്തിയത്.
ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഗൗനിച്ചില്ല. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ പ്രശ്നമാകുമെന്നാണ് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. നെഞ്ചിലുണ്ടായ ചെറിയ ഇൻഫക്ഷനാണ് ഇവിടംവരെ എത്തിച്ചതെന്ന് രഞ്ജിനി വ്യക്തമാക്കി.
രഞ്ജിനി ക്രിസ്മസ് പിറ്റേന്ന് ആശുപത്രിയിൽ ആയ വിവരം അറിഞ്ഞാൽ ആരാണ് അമ്പരക്കാതിരിക്കുകയെന്ന് നടി പറയുന്നു. തന്റെ ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ഏറെ നാളായി അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു.
ഒരു ചെറിയ ചെസ്റ്റ് ഇൻഫക്ഷനാണ് ഈ നിലയിൽ എത്തിച്ചത്. ആഘോഷങ്ങൾക്കായി സമയം ചെലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത് എന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പറഞ്ഞു. ക്രിസ്മസ് സംഭവബഹുലമായിരുന്നു, പക്ഷേ ഒന്നും കൂടുതലാകരുത്. ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര സുഖമുള്ള കാര്യമല്ല എന്നും രഞ്ജിനി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ