- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മൾ ജീവിക്കുന്നത് സ്വന്തം ശരീരത്തിനകത്താണ്; ഒരു പ്രശ്‌നം വന്നാൽ അവർ തന്നെയാണ് സഹിക്കുന്നത്; ബാലയാണ് ഇപ്പോൾ എല്ലാം സഹിക്കുന്നത്.. ഇനിയാരും ഇങ്ങനെയാകരുത്'; ഉള്ള് തൊടുന്ന കുറിപ്പുമായി റിയാസ് ഖാൻ
തിരുവനന്തപുരം: കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുകയാണ് നടൻ ബാല. ഇപ്പോൾ താരത്തിന്റെ അവസ്ഥയെക്കുറിച്ച് നടൻ റിയാസ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. രോഗത്തെ തുടർന്ന് ബാലയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അതിൽ സങ്കടമുണ്ടെന്നുമാണ് റിയാസ് പറയുന്നത്. അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുമെന്ന മുന്നറിയിപ്പും റിയാസ് നൽകുന്നുണ്ട്.
നമ്മൾ ജീവിക്കുന്നത് സ്വന്തം ശരീരത്തിനകത്താണ്. അതുകൊണ്ട് നമ്മുടെ ശരീരം ഭദ്രമായി സൂക്ഷിക്കുക. ഒരു പ്രശ്‌നം വന്നാൽ അവർ തന്നെയാണ് സഹിക്കുന്നത്. ഇപ്പോൾ ബാലയാണ് എല്ലാം സഹിക്കുന്നത്. നമ്മുടെ സങ്കടം പറയാം എന്നേയുള്ളൂ. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളൂ.- റിയാസ് ഖാൻ പറഞ്ഞു.
ഒരു ഫങ്ഷനു പോയാൽ എത്ര ആസിഡ് അകത്തുകയറ്റിയതിന് ശേഷമാണ് രാവിലെ നമ്മൾ കണ്ണ് തുറക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ശരീരത്തിനകത്ത് നടക്കുന്നത് എന്തെന്ന് അറിഞ്ഞാൽ എല്ലാവരും ഞെട്ടും. വേറെ ഇനി ആരും ഇങ്ങനെ ആകേണ്ട എന്നേ എനിക്ക് പറയാനുള്ളൂവെന്നും റിയാസ് കൂട്ടിച്ചേർത്തു.
ബാല വേഗം രോഗം മാറി വീട്ടിലേക്ക് നല്ല ആരോഗ്യത്തോടെ വരട്ടേയെന്നാണ് എന്റെ പ്രാർത്ഥന. ചെറുപ്പം തൊട്ടേ എനിക്ക് ബാലയെ അറിയാം. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയോടാണ് എനിക്ക് ആദ്യം അടുപ്പം. പിന്നീട് ബാലയുമായും താൻ നല്ല സൗഹൃത്തിലായെന്നും റിയാസ് ഖാൻ പറയുന്നു
മറുനാടന്‍ മലയാളി ബ്യൂറോ